ശശികല പക്ഷം എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ നല്‍കിയത് ആറുകോടിയും സ്വര്‍ണവും; പനീര്‍ശെല്‍വവും മോശമാക്കിയില്ല; ടൈംസ് നൗവിന്റെ വെളിപ്പെടുത്തലില്‍ തമിഴകം ഇളകിമറിയുന്നു; തമിഴ്‌നാടിനെ രക്ഷിക്കാന്‍ രജനി അവതരിക്കുമോ ?

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയം കലക്കി മറിക്കുന്ന വെളിപ്പെടുത്തലുമായി ടൈംസ് നൗ. സര്‍ക്കാരിന് ഒപ്പം നില്‍ക്കാന്‍ വിശ്വാസവോട്ടിന് ശശികല പക്ഷം കോഴ നല്‍കിയതായി എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ പകര്‍ത്തിയാണ് ടൈംസ് നൗ പുറത്തു വിട്ടത്. വിവരം പുറത്തു വന്നതോടെ  മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതിനിടയില്‍ കൂടുതല്‍ പദവികള്‍ ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷം എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും വിവരമുണ്ട്. എഐഎഡിഎംകെയില്‍ മുഖ്യമന്ത്രി പളനി സ്വാമിക്ക് ഒപ്പമാണ് കൂടുതല്‍ എംഎല്‍എമാര്‍. ദിനകരനൊപ്പം 21 പേരുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് പക്ഷവും ഒന്നിച്ചു നിന്നില്ലെങ്കില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ വിവാദം എത്തുന്നത്. നിയസഭ പിരിച്ചുവിടണമെന്നാ ആവശ്യമാണ് പ്രതിപക്ഷമായ ഡിഎംകെ ഉന്നയിച്ചിരിക്കുന്നത്. കുതിരക്കച്ചവടത്തിന്റെ വിശദാംശങ്ങള്‍ വീഡിയോയിലൂടെ പുറത്തുവന്നതോടെ  എല്ലാ ശ്രദ്ധയും രജനീകാന്തിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയ സ്‌റ്റൈല്‍…

Read More

മുല്ലപ്പെരിയാറിനു പിന്നാലെ രാമക്കല്‍മേടും അടിച്ചുമാറ്റാന്‍ ശ്രമം ഊര്‍ജിതമാക്കി തമിഴ്‌നാട്; മലമുകളിലേക്ക് റോഡ്, റോപ്‌വേയും വൈദ്യുതപദ്ധതിയും പിന്നാലെ

മുല്ലപ്പെരിയാറിനു പിന്നാലെ രാമക്കല്‍മേട്ടിലും അവകാശം സ്ഥാപിക്കാന്‍ തമിഴ്‌നാടിന്റെ ഊര്‍ജിത ശ്രമം. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ തമിഴ്‌നാട് നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് റവന്യു, വനം വകുപ്പുകള്‍ മാസങ്ങളായി സര്‍വേ നടത്തിവരികയാണ്. സര്‍വേ പൂര്‍ത്തിയായാല്‍ രാമക്കല്‍മേടിനു മേല്‍ അവകാശമുന്നയിക്കാനാണ് തമിഴ്‌നാടിന്റെ നീക്കമെന്നു സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം രാമക്കല്‍മേട് മലനിരകളിലെത്തിയ സഞ്ചാരികളെ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. അന്ന്ഉടുമ്പന്‍ചോല റവന്യു അധികൃതര്‍ സ്ഥലത്തെത്തിയാണ് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചത്. പിന്നീട് സര്‍വേ ഡയറക്ടര്‍ രാമക്കല്‍മേട്ടിലെത്തിയെങ്കിലും അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുത്തില്ല. വിദൂരക്കാഴ്ചകള്‍ കാണാന്‍ പറ്റുന്ന മേഖലകള്‍ പലതും തമിഴ്‌നാടിന്റെ അധീനതയിലാണ്.എന്നാല്‍ ഈ പ്രദേശങ്ങളിലേക്കു കേരളത്തില്‍ക്കൂടി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. രാമക്കല്ല്, ചതുരംഗപാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ സ്ഥലങ്ങളിലാണ്. ചതുരംഗപ്പാറയില്‍ കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി െവെദ്യുതി ഉല്‍പാദനത്തിനായി കാറ്റാടികളും തമിഴ്‌നാട് സ്ഥാപിച്ചിട്ടുണ്ട്.…

Read More