കോഴിക്കോട്: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അത്ലാന്റിക് ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന് അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി ബോട്ടുടമ പി. നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഒളിവില്‍പോയ മറ്റൊരു ജീവനക്കാരനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന് താനൂര്‍ സ്വദേശി സലാം, മറ്റൊരു സഹോദരന്റെ മകന് വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവര്‍. അപകടത്തിനിരയായ ബോട്ടില്‍ 37 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി…
Read MoreTag: Tanur boat accident
താനൂർ ബോട്ടപകടം; ബോട്ടുടമയ്ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍; തെരച്ചില്‍ ഇന്നുകൂടി; സ്രാങ്കും ജീവനക്കാരനും ഒളിവിൽ; അന്വേഷണത്തിന് 14 അംഗ സംഘം
കോഴിക്കോട്: താനൂരിൽ 22 പേർ മരിച്ച ബോട്ട് അപകടത്തിലെ പ്രതിയായ ബോട്ടുടമ നാസറിനെതിരേ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. ഇന്നലെ കോഴിക്കോട്ടുനിന്നു പിടിയിലായ നാസറിനെതിരേ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്. ഇന്നലെ രഹസ്യ കേന്ദ്രത്തിൽ നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻ ദിവസങ്ങളിലും അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.അതേസമയം ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15…
Read Moreകേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം കഴിഞ്ഞിട്ട് 13 വര്‍ഷം
തൊടുപുഴ: കേരളം കണ്ട വലിയ ബോട്ടു ദുരന്തങ്ങളിലൊന്നായ തേക്കടി ബോട്ട് ദുരന്തം നടന്ന് 13 വര്‍ഷം പിന്നിട്ടപ്പോഴാണ് താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച അപകടമുണ്ടായത്. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികളുമായി സര്‍വീസ് നടത്തുന്ന ബോട്ടുകളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം പിന്നീടു പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് താനൂര്‍ അപകടം സൂചിപ്പിക്കുന്നത്. പല ജലാശയങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്തുന്നുണ്ട്. ബോട്ടുകള്‍ക്കു പുറമെ വള്ളങ്ങളിലും വിനോദസഞ്ചാരികളെ കയറ്റുന്നുണ്ട്. അധികൃതരുടെ മൗനാനുവാദവും ഇതിനു ലഭിക്കുന്നതായും ആരോപണമുണ്ട്. 2009 സെപ്റ്റംബര്‍ 30ന് ആയിരുന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ള 46 പേരുടെ ജീവന് കവര്‍ന്ന തേക്കടി ജലാശയ ദുരന്തം ഉണ്ടാകുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ ജലകന്യക ബോട്ട് യാത്രയുടെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പായിരുന്നു ദുരന്തം. തേക്കടി ബോട്ട് ലാന്‍ഡിംഗിനും…
Read Moreതുടർക്കഥയാകുന്ന ബോട്ട് ദുരന്തങ്ങൾ; പല്ലന മുതൽ താനൂർ വരെ; ഒഴിഞ്ഞുമാറാനാകുമോ സർക്കാരിന്..?
മലയാളത്തിന്റെ മഹാകവി കുമാരനാശാൻ ഉൾപ്പെടെ 23 പേർ മരിച്ച പല്ലന ബോട്ട് അപകടം തുടങ്ങി താനൂർ വരെ എത്തിനിൽക്കുന്നു കേരളത്തിലുണ്ടായ ജലദുരന്തങ്ങൾ. അപകടങ്ങൾ നടന്നതിനു ശേഷം അന്വേഷണവും നിർദേശങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന നേർസാക്ഷ്യത്തിലേക്കാണ് താനൂർ അപകടവും വിരൽചൂണ്ടുന്നത്. പല്ലന1924 ജനുവരി 24നാണ് പല്ലന ജലദുരന്തം. 95 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടിൽ 151 യാത്രക്കാരാണുണ്ടായിരുന്നത്. സംസ്ഥാനത്തുണ്ടായ പ്രധാന ബോട്ട് അപകടങ്ങളിൽ ആദ്യത്തേതായി രേഖപ്പെടുത്തിയത് പല്ലന ദുരന്തമാണ്. ഒടുവിൽ സംഭവിച്ച വലിയ ദുരന്തം തേക്കടിയാണു സംഭവിച്ചത്. തേക്കടി 2009 സെപ്റ്റംബർ 30ന് കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് തേക്കടിയിൽ അപകടത്തിൽപ്പെട്ടത്. 45 പേരാണ് അന്നു മരിച്ചത്. മരിച്ചവരിൽ ഏഴു കുട്ടികളും 23 സ്ത്രീകളുമുൾപ്പെടുന്നു. പരിധിയിൽ കവിഞ്ഞ ആളുകളെ കയറ്റിയതാണ് അപകടമുണ്ടാക്കിയത്. കുമരകംസംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ട് ദുരന്തമാണ് കുമരകത്തു സംഭവിച്ചത്. 2002 ജൂലൈ 27ന്…
Read Moreബോട്ടപകടം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊല; ടൂറിസം വകുപ്പിനും മന്ത്രിക്കും അപകടത്തിന്റെ ഉത്തരവാദിത്വമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണ് താനൂരിലെ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടൂറിസം വകുപ്പിനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെ.സുധാകരൻ ആരോപിച്ചു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Read More11 പേരുടെയും അന്ത്യയാത്രയും ഒന്നിച്ച്… ഭാര്യയും മക്കളും തനിച്ചാക്കി പോയി; കുന്നമ്മ വീട്ടിൽ ഇനി സഹോദരങ്ങളും മാതാവും മാത്രമെന്ന് സൈതലവി
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരുകുടുംബത്തിലെ 11പേര്‍ക്കും ഒന്നിച്ച് അന്ത്യയാത്ര. താനൂര്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു കുന്നുമ്മലിലെ ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. നാടിന്റെ ഹൃദയം പിളര്‍ത്തിയ അപകടത്തില്‍ ആകുടുംബത്തിന് നഷ്ടമായത് കുഞ്ഞുങ്ങളടക്കം 11 ജീവന്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല. ബോട്ട് അപകടത്തില്‍ അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈതലവിയുടെ ഭാര്യ സീനത്തും മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്.പത്ത് മാസം മാത്രം പ്രായമുള്ള…
Read Moreസുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള യാത്ര; താനൂരിലെ ദുരന്തത്തിനിടയാക്കിയത് ഓവർലോഡ്; ഇരുപതുപേർ കയറേണ്ട ബോട്ടിൽ കയറിയത്…
താനൂർ: സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സർവീസ് താനൂരിൽ വരുത്തിവച്ചത് വൻദുരന്തം. സ്ത്രീകളും കുട്ടികളുമടക്കം നാൽപതിലേറെ പേരെ കയറ്റി അഴിമുഖത്തേക്ക് പോയ ടൂറിസ്റ്റ് ബോട്ടാണ് തലകീഴായി മറിഞ്ഞത്. ഞായറാഴ്ചയായതിനാൽ ഇന്നലെ ബോട്ടിൽ കയറാൻ നിരവധി പേരാണ് എത്തിയിരുന്നത്. ഇരുപതു പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ നാൽപതോളം ആളുകൾ കയറിട്ടുണ്ടെന്നാണ് നിഗമനം. താനൂർ സ്വദേശി നാസറിന്റേതാണ് ബോട്ട്. ഇതുപോലെ നാലു ബോട്ടുകൾ പൂരപ്പുഴയിൽ വിനോദ സഞ്ചാരം നടത്തുന്നുണ്ട്. ഒട്ടുപുറത്തു നിന്നാരംഭിച്ചു മഴവിൽ വളവു തീർത്തു പൂരപ്പുഴ പാലം വരെയെത്തി തിരിച്ചു പോവുകയാണ് പതിവ്. അരമണിക്കൂർ സഞ്ചാരത്തിനു നൂറു രൂപയാണ് ഫീസ് ഈടാക്കുന്നത്. കുട്ടികൾക്കു ഫീസില്ല. ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റുന്നത് കണ്ട് യാത്രക്ക് മുന്‍പ് ചിലർ താക്കീത് നൽകിയിരുന്നു. യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ബോട്ട് മറിയാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ ഇന്നലെ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപിച്ചിട്ടുണ്ട്.…
Read Moreതാനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ ഒളിവില്‍; നരഹത്യാക്കുറ്റത്തിന് കേസെടുത്തു; ചികിത്സയിലുള്ള ഏഴ് പേരുടെയും നില ഗുരുതരം
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. അപകടത്തില്‍ 22 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തില്‍ ഏഴ് പേരുടെയും നില ഗുരുതരമാണ്.
Read Moreപുറപ്പെടുന്നതിന് മുമ്പേ ബോട്ട് ചെരിഞ്ഞു; സുരക്ഷയില്ലെന്ന് കണ്ട് അഞ്ചുപേർ പിൻമാറി;മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്ര ഒടുവില്‍ 22 പേരുടെ ജീവൻ കവർന്നു
മലപ്പുറം: ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് റിപ്പോര്‍ട്ട്. താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് യാത്ര തുടങ്ങുന്നതിന് മുമ്പേ ചെരിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ മുന്നറിയിപ്പ് അവഗണിച്ചും ബോട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ടിക്കറ്റെടുത്തെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക മൂലം അഞ്ച് പേര് ബോട്ടില്‍ കയറാതെ അവസാന നിമിഷം പിന്‍വാങ്ങി. അപകടത്തില്‍ ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.
Read More