താനൂരിനുസമീപം തൂവല്‍തീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 22 പേരുടെ ജീവനെടുത്ത ബോട്ടിന് ലൈസന്‍സില്ലായിരുന്നുവെന്ന് വിവരം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബോട്ട് വിനോദസഞ്ചാരത്തിനുപയോഗിച്ചത്. പുഴയുടെ കെട്ടുങ്ങല്‍ തീരത്തുനിന്ന് സര്‍വീസ് തുടങ്ങിയ അറ്റ്ലാന്റിക് ബോട്ടില്‍ വിനോദ സഞ്ചാരികളെ കുത്തിനിറച്ചായിരുന്നു യാത്ര. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. യാത്രക്കാരായി ബോട്ടില്‍ ഉണ്ടായിരുന്നതിലേറെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരായതു കൊണ്ടും തീരത്തോട് ചേര്ന്നുള്ളവരായതു കൊണ്ടു തന്നെ മിക്കവര്‍ക്കും നീന്തലറിയാമായിരുന്നു. എന്നാല്‍ ബോട്ട് തലകീഴായി മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മതിയായ ലൈഫ് ജാക്കറ്റുകളില്ലാതെയായിരുന്നു സഞ്ചാരികളെ കുത്തിനിറച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ പതിനൊന്നു പേരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരില്‍ ഏറെയും…
Read More