ബോളിവുഡിനെയാകെ ഇളക്കിമറിച്ച സംഭവമായിരുന്നു തനുശ്രീ ദത്തയുടെ മീ ടു വെളിപ്പെടുത്തല്‍. 2008 ല്‍ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വച്ച് നാനാപടേക്കര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. ബി ടൗണില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ മീടു വെളിപ്പെടുത്തല്‍ തനുശ്രീയുടെ ജീവിതം ആകെ മാറ്റിമറിച്ചെന്നു തുറന്നു പറഞ്ഞ് അവരുടെ സഹോദരി ഇഷിത രംഗത്തു വന്നതോടെ വിഷയം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തനുശ്രീയോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അന്നവള്‍ക്ക് സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയാന്‍ തനുശ്രീ മനസ്സുകാണിച്ചതുകൊണ്ടാണ് ലൈംഗിക പീഡനത്തെ ഗൗരവമുള്ള ഒരു സംഗതിയായി കാണാന്‍ പലരും തയാറായതെന്നും ഇഷിത പറയുന്നു. തനുശ്രീ ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും അവര്‍ പറയുന്നു. പോലീസ് അന്വേഷണം മനപൂര്‍വം താമസിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇഷിത നല്‍കിയ മറുപടിയിങ്ങനെ. എനിക്ക് കേസിന്റെ…
Read More