കോവിഡ്19 വൃദ്ധരെയും കുട്ടികളെയും മാത്രമേ ബാധിക്കൂ എന്ന തെറ്റിദ്ധാരണയുമായി സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീവിക്കുന്ന നിരവധി ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരമാളുകളെ വീഡിയോയിലൂടെ ബോധവല്‍ക്കരിക്കുകയാണ് കൊറോണ ബാധിതയായ താരാ ജെയിന് ലാങ്സ്റ്റന്‍ എന്ന 39കാരി. ‘ശ്വാസകോശത്തില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞ പ്രതീതിയാണ്. ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ്. അത്രയധികം വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്. ‘ കൊറോണ ബാധിച്ച്, വെസ്റ്റ് ലണ്ടനിലെ ഹില്ലിങ്ടണ്‍ ആശുപത്രിയിലെ ഐസിയു വില്‍ ചികിത്സയിലിരിക്കുന്ന യുവതി ലൈവ് വീഡിയോയില്‍ പറയുന്നു. രണ്ടു കുട്ടികളുടെ മാതാവു കൂടിയായ താര കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ കോവിഡ്19 ഉണ്ടെന്ന് തെളിയുകയും ചെയ്തു. കഴിഞ്ഞ ആഴ്ച നെഞ്ചില്‍ അണുബാധയുമായാണ് രോഗം ആരംഭിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കും ഐബുപ്രൂഫിനും പാരസിറ്റമോളും കഴിച്ചു. ഐബുപ്രൂഫിന്‍ ആയിരിക്കും വൈറസ് ബാധ വഷളാക്കിയത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ‘ഞാന്‍ ദിവസം എട്ട് ഐബുപ്രൂഫിന്‍ വരെ കഴിക്കുമായിരുന്നു. അതായിരിക്കും…
Read More