നടന് കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ക്കൊപ്പമുള്ള പ്രണയ ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. തരിണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തില്‍ കാണാം. ദുബായില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ചിത്രം തരിണിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദര്ശന്, അപര്‍ണ ബാലമുരളി, ഗായത്രി ശങ്കര്‍, നൈല ഉഷ, നമിത, സഞ്ജന, മിഥുന് രമേശ് തുടങ്ങി നിരവധിപേര്‍ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് ചിത്രത്തിന് മാളവിക കമന്റ് ചെയ്തതത്. ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തിനു താഴെ ‘എന്റെ കുട്ടികള്‍’ എന്നായിരുന്നു പാര്‍വതി…
Read More