കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ യുവതി കഴിഞ്ഞ ദിവസം ലൈംഗികാരോപണം ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ നിരവധി യുവതികള്‍ യുവതികള്‍ കൂടി സമാനമായ അനുഭവം പങ്കുവെച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതി. വ്യാഴാഴ്ച പൊലീസിനു മുമ്പാകെ നേരിട്ടെത്തിയാണ് യുവതി പരാതി ഇല്ലെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു യുവതി താന്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തിയത്. അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേര് തന്നെ വിവരങ്ങളറിയാന്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി മാതാപിതാക്കളോടൊപ്പമെത്തി പോലീസിനെ അറിയിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്തപ്പോള്‍ നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ…
Read More