എസ്.എം ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിനു യുവതയ്ക്കു മടിയില്ലാതായി. ചെറിയ ടാറ്റൂകളില്നിന്നു ശരീരം മുഴുവന്‍ മഷി പടര്‍ത്തുന്ന വലിയ ടാറ്റൂകളിലേക്കു മലയാളി എത്തിക്കഴിഞ്ഞു. ടാറ്റൂ പതിക്കല്‍ ഇന്നു ഫാഷന്‍ മാത്രമല്ല ലക്ഷങ്ങള്‍ മറിയുന്ന ബിസിനസ് കൂടിയാണ്. ടാറ്റൂ അടിക്കല്‍ എങ്ങനെ?ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ (ടാറ്റൂ ഗണ്‍) സഹായത്തോടെ സൂചിമുനയാല്‍ ത്വക്കിലേക്കു മഷി കുത്തിവയ്ക്കുന്നതാണ് ടാറ്റൂ അടിക്കലിന്റെ രീതി. തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ചര്‍മം വലിച്ചു പിടിച്ചു ശരീരത്തില്‍ സൂചികൊണ്ട് ഉരച്ചാണ് മഷി പടര്‍ത്തുന്നത്. അത്തരത്തിലുകുന്നതിനെ മുറിവായി കണ്ടു പച്ച കുത്തിയ ഭാഗം അല്പനാള് പരിചരിക്കണം. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തയിടത്തു പുതിയ ചര്‍മം വന്നു മൂടും. ടാറ്റൂ ചെയ്തതിനു ശേഷം ടാറ്റൂ വിദഗ്ധര്‍ പരിചരണത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കും. എന്നാല്‍, ചിലപ്പോഴെങ്കിലും ടാറ്റൂ അടിക്കല്‍ ചര്‍മപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് ടാറ്റൂ ആര്ട്ടിസ്റ്റുകള്ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. ടാറ്റൂ ചെയ്യും…
Read MoreTag: tattooing
‘ചിറകുള്ള ടാറ്റൂ’ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ പറന്നെത്തുക എയ്ഡ്സ് വരെയുള്ള രോഗങ്ങള്‍ ! സൂക്ഷിച്ചില്ലെങ്കില്‍ ടാറ്റൂ തരുക മുട്ടന്‍പണി…
ലൈംഗികപീഡനക്കേസില്‍ കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയിലായതോടെ പലരും ടാറ്റൂയിങ്ങിനെ സംശയക്കണ്ണുകളോടെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി യുവതികളാണ് കൊച്ചിയിലെ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷിനെതിരേ ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സെന്ററുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്ത് ടാറ്റു പതിപ്പിക്കാന്‍ നിരവധി ആളുകള്‍ മുമ്പോട്ടു വരുമ്പോള്‍ ടാറ്റു സെന്ററുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. ഇവയില്‍ മിക്കതിനും അംഗീകാരമില്ലെന്നതാണ് വാസ്തവം. പറയുമ്പോള്‍ കലയും മറ്റുമൊക്കെയാണെങ്കിലും പലപ്പോഴും ടാറ്റൂയിംഗ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയുള്ള ടാറ്റുവര പലപ്പോഴും എയ്ഡ്സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെയുള്ള രോഗങ്ങളാവും സമ്മാനിക്കുക. സൂചികള്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മുറിവുണ്ടാക്കുകയും അവിടെ മഷി നിറയ്ക്കുകയുമാണ് ടാറ്റൂയിംഗില് ചെയ്യുന്നത്. സൂചി അണുവിമുക്തമാക്കുന്നുണ്ടെന്ന് ടാറ്റു സെന്ററുകള്‍ ആണയിടുമ്പോള്‍ സൂചി ഘടിപ്പിക്കുന്ന ഉപകരണം അണുവിമുക്തമാക്കുന്നതില്‍ പലരും ശ്രദ്ധ…
Read More