മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് കൂടുതൽ തീവ്രമായി. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. നിലവിൽ മുംബൈ തീരത്തിന് 160 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ പൂർണമായും കരതൊടുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചു. കരതൊടുന്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെ ആകാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബുധനാഴ്ച വടക്കൻ ഗുജറാത്തിൽ കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനാണ് സാധ്യത. തീരപ്രദേശങ്ങളിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം…
Read MoreTag: tauktae cyclone
ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ബുധനാഴ്ച വരെ മഴ തുടരും; സംസ്ഥാനത്ത് 141 ദുരിതാശ്വാസ ക്യാമ്പുകൾ; വ്യാപക കൃഷിനാശം
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും അതിന്റെ പ്രഭാവത്താൽ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ബുധനാഴ്ച വരെ തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ നിഗമനം. ഗുജറാത്ത്, ദിയു തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയ്ക്കുശേഷം വടക്കൻ കേരളത്തിൽ മഴ കുറയുമെങ്കിലും തെക്കൻ കേരളത്തിൽ വ്യാഴാഴ്ച വരെ…
Read Moreവരുന്നൂ ടൗട്ടെ ! മറ്റന്നാള്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റാകാന്‍ സാധ്യത…
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന സൂചന നല്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാല്‍ മ്യാന്മര് നല്കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത…
Read More