മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് പിന്നാലെ വ്യാപിക്കുന്നത് നിരവധി കുപ്രചാരണങ്ങള്‍. വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് അബദ്ധം പറ്റിയവരാണ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍. ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും സൂക്ഷിക്കണമെന്നായിരുന്നു ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശം. ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും സന്ദേശം പ്രചരിച്ചിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാരെല്ലാം കോണ്ടം വാങ്ങാന്‍ നെട്ടോട്ടമായി. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ്…
Read MoreTag: taxi driver
വഴിയില്‍ കിടന്ന വയ്യാവേലി എടുത്ത് തലയില്‍ വച്ചാല്‍ ഇങ്ങനെയിരിക്കും; വഴിയില്‍ പരിക്കേറ്റ് കിടന്ന കരടിയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറിന് സംഭവിച്ചത്…വീഡിയോ കാണാം…
സെല്‍ഫി ഭ്രമം ജീവനെടുക്കുന്ന വാര്‍ത്തകള്‍ ദിവസേന വരാറുണ്ട്. ഒഡീഷയിലെ ടാക്സി ഡ്രൈവറുടെയും ജീവനെടുത്തത് സെല്‍ഫി ഭ്രമമാണ്. വഴിയരികില്‍ മുറിവേറ്റ് കിടന്ന കരടിയെ കണ്ടപ്പോള്‍ ടാക്സി ഡ്രൈവറായിരുന്ന പ്രഭു ഭത്രയ്ക്ക് ഒരു സെല്‍ഫിയെടുക്കണമെന്നു തോന്നി. അതയാളുടെ അവസാനത്തെ സെല്ഫിയായി എന്നു മാത്രം. ഒരു വിവാഹസംഘത്തെയുംകൊണ്ട് പോവുമ്പോഴാണ് വഴിയരികില്‍ കരടി കിടക്കുന്നത് പ്രഭു കണ്ടത്. കാറിലുള്ളവര്‍ നോക്കി നില്‍ക്കെ, പ്രഭു കാറില്‍നിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്ന കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്. എന്നാല്‍, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിനെ ആക്രമിക്കുകയും ചെയ്തു.ഒരു കുളത്തില്‍നിന്ന് വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു കരടി. അതിനടുത്തേക്ക് പോയ പ്രഭു, ചരിഞ്ഞ പ്രദേശത്ത് കാല്‍വഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു. പ്രഭുവിന്റെ മുഖത്തുതന്നെ കടിച്ച കരടി അയാളെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം കണ്ട ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കരടിയുടെ ആക്രമണത്തില്‍ വീണുപോയ പ്രഭുവിനെ…
Read Moreകോഴിക്കോടു നിന്ന് ടാക്സി വിളിച്ചത് ജയറാമിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞ്; പാലാരിവട്ടത്തെത്തിയപ്പോള്‍ ഇപ്പം കാശുമായി വരാമെന്നു പറഞ്ഞ് നൈസായി മുങ്ങി; ടാക്സിക്കാരനെ പറ്റിച്ച് യുവതി മുങ്ങിയ കഥയിങ്ങനെ…
കോഴിക്കോട്: സിനിമാ നടന് ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് യുവതി തന്റെ ടാക്സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ ഇങ്ങനെയൊരു പണി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിച്ച യുവതി എറണാകുളത്ത് എത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയപ്പോള്‍ ഡ്രൈവറിന് 6000 രൂപയാണ് നഷ്ടമായത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ദീര്‍ഘദൂര ഓട്ടം ലഭിച്ചതിന്റെ സന്തോഷത്തില്‍ കൂടുതല്‍ വിരങ്ങള്‍ അന്വേഷിക്കാതെ പോയതാണ് െ്രെഡവറിന് വിനയായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ടാക്സി ഓടിക്കുന്ന കക്കോടി സ്വദേശി എം.ഷിനോജാണ് കബളിപ്പിക്കപ്പെട്ടത്. കബളിക്കപ്പെട്ടുവെന്നു മനസിലാക്കിയ ഷിനോജ് തന്റെ ടാക്സി നിരക്കായ ആറായിരത്തിലധികം രൂപ നല്‍കാതെ യുവതി കടന്നു കളഞ്ഞെന്നു കാണിച്ച് കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മുപ്പതു വയസു തോന്നിക്കുന്ന യുവതിയും നാലു വയസോളം പ്രായമുള്ള രണ്ടുപെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന്…
Read Moreശിക്ഷ വിധിക്കുന്നത് ജഡ്ജിയല്ലേ അപ്പോള്‍ പിന്നെ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി; തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിമാര്‍ക്കു പോലും രക്ഷയില്ലെന്നു വന്നാല്‍ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ ചോദ്യമുയരുന്നത്. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്കാര്ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍ എന്‍എച്ച് 24ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു. ഇതുകണ്ട ജഡ്ജി ഉടന്‍ തന്നെ പോലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. എന്‍.എച്ച് 24 ലില്‍ കൂടി കുറേ നേരം മുന്നോട്ട് പോയ ശേഷം ഡ്രൈവര്‍ കാര്‍ ഡല്‍ഹി ഭാഗത്തേക്ക് തിരിച്ചു. തുടര്‍ന്ന് ഗാസിപുര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയ്ക്കു പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ…
Read More