ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയരോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു. എന്താണ് ഡോട് ചികിത്സരോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോർട്ടർ) നേരിട്ടുള്ള നിരീക്ഷണത്തിൽ എല്ലാ ദിവസവും മരുന്നുകൾ നല്കുന്ന രീതിയാണ് ഡോട്. ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം. ചികിത്സ സൗജന്യംഎല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു. മരുന്നു മുടക്കിയാൽ പ്രശ്നമുണ്ടോ? ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കോഴ്സ് പൂർത്തിയാകും വരെ കൃത്യമായി കഴിക്കേണ്ടതു പ്രധാനമാണ്. മരുന്നുകൾ…
Read MoreTag: tb disease
ക്ഷയം(1) ക്ഷയം ഏതൊക്കെ അവയവങ്ങളെ ബാധിക്കും?
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി എങ്ങനെ പകരുന്നു ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക്…
Read More