ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കാലാവധി കഴിഞ്ഞ് ടീ ബാഗ് ഉപയോഗിച്ച് ചായ തയ്യാറാക്കി നല്‍കിയതിന് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനുള്ളിലെ പ്ലാസ പ്രീമിയം ലോഞ്ച് അധികൃതര്‍ക്കെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഈ മാസം ആദ്യമായിരുന്നു കേസ്‌നാസ്പദമായ സംഭവം. വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന് കുടിക്കാന്‍ നല്‍കിയ ചായ കാലാവധി കഴിഞ്ഞ ടീ ബാഗ് ഉപയോഗിച്ചുണ്ടാക്കിയതായിരുന്നു. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. 2018 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ ടീ ബാഗാണ് ഉപയോഗിച്ചതെന്ന് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ രാഹുല്‍ ചായ കുടിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 273 പ്രകാരമാണ് കേസെടുത്തിരിക്കുന്നത് ആറ് മാസം തടവും ആയിരം രുപ പിഴയോ ചുമത്താന്‍ കഴിയുന്ന കുറ്റമാണിത്.
Read More