യാചകരില്ലാത്ത നാടുകള്‍ അപൂര്‍വമാണ്. എന്നിരുന്നാലും ഇത് തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഒരു പക്ഷെ ഇന്ത്യയില്‍ ആയിരിക്കും. അധ്വാനിക്കാന്‍ ആരോഗ്യമുണ്ടായിട്ടും പിച്ചയെടുത്തു തിന്നുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. മാത്രമല്ല ഇവരില്‍ പലരുടെയും കയ്യില്‍ വലിയ സംഖ്യ സമ്പാദ്യവുമുണ്ടാവും. ഇത്തരത്തിലുള്ള ഒരു പിച്ചക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓര്‍മയുള്ളൂ. എന്നാല്‍ പിച്ചക്കാരന്‍ പോക്കറ്റില്‍ നിന്ന് എടുത്ത പണം കണ്ട് ചായക്കടക്കാരന്റെ കണ്ണു തള്ളിയെന്നു പറഞ്ഞാല്‍ മതിയല്ലോ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Read MoreTag: tea seller
വൃദ്ധ ദമ്പതികളെ മകനും മരുമകനും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു ! മകന്റെ അടിയേറ്റ് ഒടിഞ്ഞു വളഞ്ഞ കൈയ്യുമായി തെരുവോരത്ത് ചായവിറ്റ് 70കാരനും ഭാര്യയും; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരുത്തരുതേയെന്ന് ഏവരും മനസ്സില്‍ പറയും ഈ വൃദ്ധ ദമ്പതികളുടെ കഥ കേട്ടാല്‍. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മകനാണ് സ്വന്തം മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിച്ചത്. ഇപ്പോള്‍ ഇവര്‍ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വില്‍പ്പന നടത്തുകയാണ്. സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചയായിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികളുടെ ജീവിതമിപ്പോള്‍. ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയിലുള്ളത്. ഇരുവരെയും അവരുടെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്‍. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് അവര്‍ വേദനയോടെ പറയുന്നു. ” എനിക്ക് നല്ല വേദനയുണ്ട്. ഉപജീവനത്തിന്…
Read Moreചായക്കടക്കാരന്റെ അടുത്തേക്ക് ജനം ഒഴുകുന്നു ! പക്ഷെ ചായ കുടിക്കാന്‍ അല്ലെന്നു മാത്രം; രാജ്യം ആദരിക്കുന്ന വ്യത്യസ്ഥനായ ചായക്കടക്കാരന്റെ കഥ പങ്കുവച്ച് വിവിഎസ് ലക്ഷ്മണ്‍…
ചായക്കടയിലേക്ക് ആളുകള്‍ പോകുന്നത് എന്തിനെന്ന് ചോദിച്ചാല്‍ ചായകുടിക്കാന്‍ എന്നതാവും ഏവരുടെയും ഉത്തരം. എന്നാല്‍ കാണ്‍പൂരിലെ ഷാര്‍ദ നഗര്‍ തെരുവോരത്തുള്ള ഒരു ചായക്കടക്കാരനെത്തേടി ആളുകള്‍ വരുന്നത് ചായകുടിക്കാന്‍ മാത്രമല്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ഇദ്ദേഹത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതും ഈ പ്രത്യേകതകള്‍ കൊണ്ടു തന്നെയാണ്. മുഹമ്മദ് മഹ്ബൂബ് മാലിക്ക് എന്ന വ്യത്യസ്ഥനായ ഈ ചായക്കടക്കാരന്‍ ഇന്ന് രാജ്യമാകെ താരമായിരിക്കുകയാണ്. ചായക്കടയിലെ വരുമാനത്തിന്റെ 80 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞ മൂന്നു വര്‍ഷമായി 40 പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന മാലിക്ക് രാജ്യത്തിന്റെയാകെ ആദരവ് പിടിച്ചു പറ്റുകയാണ്. ആറു സഹോദരങ്ങളുള്ള വീട്ടില്‍ ജനിച്ച മാലിക്കിന്റെ വീട്ടിലെ ഏക വരുമാനക്കാരന്‍ പിതാവായിരുന്നു. പിതാവിന്റെ തുച്ഛ വരുമാനം കൊണ്ട് എല്ലാവരുടെയും വയര്‍ നിറയ്ക്കാന്‍ തന്നെ തികയുന്നുണ്ടായിരുന്നില്ല. അപ്പോ പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യം പറയണോ. വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചു പത്താം ക്ലാസ് വരെ പഠിക്കാനേ…
Read Moreദാരിദ്ര്യം കാരണം പഠനം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു ! ഇന്ന് ആയിരക്കണക്കിന് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നു; രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ചായവില്‍പ്പനക്കാരന്റെ ജീവിതം ഇങ്ങനെ…
കട്ടക്: ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരം നേടിയവരില്‍ വേറിട്ട പേരാണ് ദേവരപ്പള്ളി പ്രകാശ് റാവുവിന്റേത്. കാരണം ഇദ്ദേഹം ഒരു ചായക്കടക്കടക്കാരനാണെന്നതു തന്നെ. അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകളെ മാനിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. ഒഡീഷയിലെ കട്ടക്കിലാണ് അദ്ദേഹത്തിന്റെ ചായക്കട. വീട്ടിലെ കഷ്ടപ്പാട് കാരണം പാതി വഴിയില്‍ പഠനം നിര്‍ത്തേണ്ടി വന്ന നിര്‍ഭാഗ്യവാനാണ് പ്രകാശ് റാവു. എന്നാല്‍ ഇന്ന് തന്റെ പരിമിതമായ അറിവ് പങ്കുവെച്ച് പ്രദേശത്തെ അയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് അക്ഷരലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത്. എട്ട് ഭാഷകള്‍ സിംപിളായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം തന്റെ അറിവുകള്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 2018ല്‍ കട്ടക്ക് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി റാവുവിനെ കാണുകയും അദ്ദേഹത്തെക്കുറിച്ച് തന്റെ മന്‍ കീ ബാത്ത് പരിപാടിയില്‍ പറയുകയും ചെയ്തിരുന്നു. ജനുവരി 25ന് രാത്രി ആശുപത്രിയില്‍ നില്‍ക്കവെയാണ് രാജ്യം തന്നെ പത്മശ്രീ നല്‍കി ആദരിച്ച വിവരം…
Read Moreചായവിറ്റാല്‍ കോടീശ്വരിയാകുമോ ? അമേരിക്കക്കാരി ബ്രൂക്ക് എഡ്ഡിയുടെ ചായവില്‍പ്പന വേറെ ലെവലാണ്; ചായവില്‍പ്പനയ്ക്ക് പ്രചോദനം ഇന്ത്യ…
ചായയില്ലാത്ത ഒരു പ്രഭാതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്ത്യക്കാര്‍ക്കാവില്ല. പലരും ചായക്കട നടത്തുന്നതാവട്ടെ ജീവിതം നേരെകൊണ്ടുപോകാനായാണ്. എന്നാല്‍ ചായ വിറ്റ് കോടീശ്വരിയായിരിക്കുകയാണ് ഒരു അമേരിക്കന്‍ വനിത. കൊളറാഡോ സ്വദേശിയായ ബ്രൂക്ക് എഡ്ഡിയാണ് ചായ കച്ചവടത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. 2002 ല്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ചായ കച്ചവടം എന്ന ആശയം എഡ്ഡിയുടെ മനസില്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍നിന്നും കൊളറാഡോയില്‍ തിരികെയെത്തിയ എഡ്ഡി പല റസ്റ്ററന്റുകളില്‍നിന്നും ചായ കുടിച്ചുവെങ്കിലും അവയ്‌ക്കൊന്നും ഇന്ത്യയില്‍നിന്നുളള ചായയുടെ സ്വാദ് ഉണ്ടായിരുന്നില്ല. അങ്ങനെ 2006 ല്‍ എഡ്ഡി സ്വന്തമായി ചായ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. ‘ഭക്തി ചായ’ എന്ന് അതിന് പേരിടുകയും ചെയ്തു. ഏതൊരു ചെറുകിട സംരംഭകരെപ്പോലെ തന്നെ തന്റെ കാറില്‍ സഞ്ചരിച്ചാണ് എഡ്ഡിയും ആദ്യകാലങ്ങളില്‍ ചായ വിറ്റിരുന്നത്. @incmagazine recognizes @brookbhakti as America’s 21st century master chaiwallah (Hindi for chai merchant.) ✨ Link…
Read More