തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഓഫീസിലിരുന്ന് പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനും സസ്പെന്ഷന്.കാസര്‍ഗോഡ് നീലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. െഫെസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് എന്നിവരെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെ കേസെടുക്കുന്നതിനു പോലീസില്‍ പരാതി നല്‍കും. പരീക്ഷാച്ചുമതലയുണ്ടായിരുന്ന നിഷാദ് വി. മുഹമ്മദ് രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസുകളില്‍ 32 എണ്ണത്തില്‍ തിരുത്തിയെഴുതിയതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഡയറക്ടര്‍ ഹിയറിങ് നടത്തുകയായിരുന്നു. രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്നാണ് അദ്ദേഹം എഴുതിയത്. മൂല്യനിര്‍ണയത്തിനിടെ…
Read More