വിദ്യാര്‍ഥിനിയ്ക്ക് പതിവായി അശ്ലീലദൃശ്യങ്ങള്‍ അയച്ചു നല്കിയ കായികാധ്യാപകന് പിടിയില്‍. കണ്ണൂര്‍ പരിയാരത്താണ് സംഭവം. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ചുമത്തി കേസെടുത്തു. അതിനിടെ കണ്ണൂര്‍ മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരത്തൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെരിങ്ങോം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
Read MoreTag: teacher
ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതോ ഡ്രൈവര്‍ യൂണിഫോം മാറാത്തതോ അല്ല പ്രശ്നം ! ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു…
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നു. അപകടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമുള്ള ടൂറിസ്റ്റ് ബസുകളില്‍ പരിശോധനയും സജീവമായിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കുട്ടികളോടൊപ്പം യാത്ര ചെയ്ത ഉത്തരവാദിത്തപെട്ടവര് ഡ്രൈവറിന്റെ അമിത വേഗത എന്തു കൊണ്ടു ചോദ്യം ചെയ്തില്ല. അയാള്‍ മദ്യപിച്ചിരുന്നോ എന്നു പോലും സംശയം തോന്നുന്ന വിധമാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചിരിക്കുന്നത്. അത്രയും പേരുടെ ജീവന് എന്തു വിലയാണ് ഡ്രൈവര്‍ ജോമോന് നല്‍കിയതെന്നു ഈ അപകടത്തോടെ വ്യക്തമാണ്. ഡോ.അനുജ ചോദിക്കുന്നു. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതു കൊണ്ടോ, ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തത് കൊണ്ടുമാണ് അടുത്തിടെ വടക്കാഞ്ചേരി ടൂറിസ്റ്റ് bus അപകടം നടന്നതെന്നു കേരളത്തിലെ ജനങ്ങളാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നയങ്ങള്‍…
Read Moreക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചു ! ദുരുദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു; അധ്യാപകനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍…
ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും മോശമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഇയാളുടെ മുഖത്ത് നാട്ടുകാര്‍ കരിമഷി ഒഴിക്കുകയും ചെരുപ്പുമാല ഇടുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പോലീസ് എത്തിയാണ് അധ്യാപകനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. കുറ്റാരോപിതനായ അധ്യാപകനെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. സ്കൂളിലെ ആറ് പെണ്‍കുട്ടികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാര്‍ഥികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. കുട്ടികള്‍ വീട്ടില്‍ ചെന്ന് ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ശിക്ഷനടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അധ്യാപകനെ കയ്യേറ്റം ചെയ്തത്. ഇവര്‍ ഇയാളുടെ മുഖത്ത് കരിമഷി ഒഴിക്കുകയും ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.…
Read More22 വയസുള്ള അധ്യാപികയെ പീഡനത്തിനിരയാക്കി പ്രിന്‍സിപ്പല്‍ ! പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു…
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍. യുവതിയുടെ കുടുംബം നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ട് മാസം മുന്‍പ് സ്കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം അബോധാവസ്ഥയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ…
Read Moreവിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം ! ഹൈസ്കൂള്‍ അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി…
വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. അത്തോളിയിലെ ഹൈസ്കൂള്‍ അധ്യാപകനായ വി.കെ. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. അധ്യാപകന് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രധാനാധ്യാപിക അത്തോളി പോലീസിന് പരാതി കൈമാറുകയായിരുന്നു. സംഭവത്തില്‍ മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
Read Moreപ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു ! ടീച്ചറിനെ കൊലപ്പെടുത്തി വിദ്യാര്‍ഥി;ഞെട്ടിപ്പിക്കുന്ന സംഭവം…
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന് വിസമ്മതിച്ച സ്കൂള്‍ ടീച്ചറെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ടീച്ചറും വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ഥി ടീച്ചറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബന്ധം തുടരാനായിരുന്നു ടീച്ചറുടെ നിര്‍ബന്ധം. സഹപാഠികളായ പെണ്‍കുട്ടികളുമായി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ടീച്ചര്‍ കോട്വാലി പോലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാര്‍ഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. വീട്ടിലേക്കെത്തിയ വിദ്യാര്‍ഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി…
Read Moreഇംഗ്ലീഷ് അക്ഷരങ്ങള്‍ പറയാഞ്ഞതിന് നാലു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന് ! മാതാപിതാക്കളുടെ പരാതിയില്‍ അറസ്റ്റ്…
പള്ളുരുത്തിയില്‍ നാലുവയസുകാരന് ട്യൂഷന് അധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റു. തക്ഷശില ട്യൂഷന് സെന്റര്‍ അദ്ധ്യാപകന് നിഖിലാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മര്‍ദനത്തിനിരയായത്. ചൊവ്വാഴ്ച കുട്ടിയ്ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലില്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇംഗ്ളീഷ് അക്ഷരങ്ങള്‍ പറയാത്തതിനാലാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തു. നിഖില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Read Moreക്ലാസിലിരുന്ന് സുഖമായി ഉറങ്ങി അധ്യാപിക ! വീശിക്കൊടുത്ത് വിദ്യാര്‍ഥിനി; വീഡിയോ വിവാദമാകുന്നു…
ക്ലാസ് നല്ല ബോറാണെങ്കില്‍ കുട്ടികള്‍ ഉറങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപിക ഉറങ്ങുകയാണെങ്കില്‍ എന്താവും അവസ്ഥ. ബിഹാറില്‍നിന്നുള്ള ഇത്തരമൊരു വീഡിയോ നെറ്റിസണ്‍മാരില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. അധ്യാപിക ക്ലാസിലിരുന്ന് ഉറങ്ങുന്നതു മാത്രമല്ല, ഒരു വിദ്യാര്‍ത്ഥിനി വീശികൊടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ് വീഡിയോ കണ്ടവരെ ശരിക്കും ചൊടിപ്പിച്ചത്. ക്ലാസില്‍ ഒരു മൂലയ്ക്ക് കസേരയില്‍ ഇരുന്നുകൊണ്ട് ഗാഢമായി ഉറങ്ങുകയാണ് അധ്യാപിക. സമീപത്ത് നിന്നുകൊണ്ടാണ്, യൂണിഫോം ധരിച്ച കൊച്ചു പെണ്‍കുട്ടി വീശിക്കൊണ്ടിരിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലെ തറയില്‍ അലസമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കഥര്വ രാജ്കിയകൃത് പ്രാഥ്മിക് വിദ്യാലയ് എന്ന സ്കൂളിലാണു സംഭവമെന്നാണ് വീഡിയോയില്‍നിന്നു വ്യക്തമാവുന്നത്. സംഭവം ചിത്രീകരിച്ചയാള്‍ ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കു നടന്ന്, ചുവരിലെഴുതിയിരിക്കുന്ന സ്കൂളിന്റെ പേരില്‍ ഫോക്കസ് ചെയ്യുന്നിടത്താണ് ഹ്രസ്വ വീഡിയോ അവസാനിക്കുന്നത്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നാണ് നവഭാരത്…
Read Moreക്ലാസ്മുറിയില്‍ വിദ്യാര്‍ഥിയ്ക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി അധ്യാപിക ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്…
വിദ്യാര്‍ഥികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന അധ്യാപകരുടെ കാലമൊക്കെ മാറി. ഇപ്പോള്‍ കുട്ടികളുടെ സുഹൃത്തുക്കള്‍ക്കു സമാനമായാണ് പല അധ്യാപകരും അവരോട് ഇടപെടുന്നത്. മാത്രമല്ല പാഠ്യവിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ അധ്യാപകര്‍ക്ക് യാതൊരു മടിയുമില്ല. പഠനം ഏറ്റവും ലളിതമാക്കി വിദ്യാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുക്കലാണ് പ്രധാന അജണ്ട. ഇങ്ങനെ രസകരമായ രീതിയില്‍ ഒരു അധ്യാപിക കുട്ടികളെ കയ്യിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡിയോയിലെ താരം. ‘ഇംഗ്ലീഷ് ഭാഷാ അധ്യാപനവും പിന്നെ കുറച്ച് ഹരിയാന്‍വി സംഗീതവും, ഞങ്ങളുടെ സ്കൂള്‍ ദിനത്തിന്റെ അവസാന ദിനക്കാഴ്ച’ എന്ന് കുറിച്ചുകൊണ്ട് ഗുലാത്തി തന്നെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഹരിയാന്‍വി പാട്ടിനൊപ്പം ക്ലാസിലെ ഒരു…
Read Moreപീഡിപ്പിച്ച വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക ! ലൈംഗിക പീഡനകേസ് തള്ളിക്കളഞ്ഞ് കോടതി;ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു…
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതോടെ കുറ്റവിമുക്തയായി അധ്യാപിക. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടു കൂടി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളിക്കളയുകയായിരുന്നു. 2019 ഫെബ്രുവരിയിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന വിവരം പുറത്തായത്. ജനുവരി 14നും 21നും ഇടയ്ക്ക് നിരവധി തവണ ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. അന്ന് അധ്യാപികയായ ബെയിലി ടര്‍ണറുടെ പ്രായം 23 വയസ്സും വിദ്യാര്‍ഥിയുടെ പ്രായം 19 വയസുമായിരുന്നു. സംഭവം പുറത്തായതോടെ കൂടി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബെയ്ലിയെ പിരിച്ചു വിട്ടു.അധ്യാപികയുടെ വീട്ടില്‍ വച്ച് ആയിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച ശേഷം അധ്യാപികയ്ക്ക് എതിരെയുള്ള കുറ്റം കോടതി തള്ളിക്കളയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍ കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്കാന് കഴിയില്ല എന്ന്…
Read More