മഹാപ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിയ വനിതാ പോലീസുകാരിയും യുവാവും പ്രണയത്തിലായി; ഒടുവില്‍ പ്രണയസാക്ഷാത്കാരമായി ഇപ്പോള്‍ വിവാഹവും…

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്താണ് പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്തിയത്. ആലുവ സ്വദേശി വിനീതിനെ അവിടെവച്ചാണ് സൂര്യ പരിചയപ്പെടുന്നത്. ദുരിതാശ്വാസ ക്യാമ്പിലെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇരുവരും വളരെപ്പെട്ടെന്നു തന്നെ സുഹൃത്തുക്കളായി. ആ അടുപ്പം പിന്നീട് പ്രണയമായി വളര്‍ന്നു. ഒടുവില്‍ ഞായറാഴ്ച അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ വിവാഹിതരായി. തൃശ്ശൂര്‍ ക്യാമ്പില്‍ നിന്നുമായിരുന്നു സൂര്യ ആലുവയില്‍ ഡ്യൂട്ടിക്ക് എത്തിയത്. അശോകപുരം കാര്‍മല്‍ സെയ്ന്റ് ഫ്രാന്‍സിസ് ഡി അസീസി സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലായിരുന്നു ഡ്യൂട്ടി. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും പ്രളയത്തില്‍ മുങ്ങി. ഇതേ ക്യാമ്പിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം വിനീത് താമസിച്ചത്. ആലുവയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ് വിനീത്. അന്‍വര്‍ സാദത്ത് എം.എല്‍.എ. അടക്കമുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Read More

വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വക സ്‌പെഷ്യല്‍ ട്യൂഷന്‍ ! അധ്യാപികയുടെ ഫോണിലെ വീഡിയോ ദൃശ്യങ്ങള്‍ ഭര്‍ത്താവ് പിടികൂടിയതോടെ പണിപാളി; ഇംഗ്ലീഷ് അധ്യാപിക കുട്ടികളെ പഠിപ്പിച്ചത് ഇംഗ്ലീഷുകാര്‍ വരെ നാണിച്ചു പോകുന്ന കാര്യങ്ങള്‍

സ്‌പെഷ്യല്‍ ട്യൂഷന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ഒടുവില്‍ പിടിയില്‍.തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അധ്യാപികയുടെ ഭര്‍ത്താവ് തന്നെയാണ് കളക്ടറുടെ അടുത്ത് പരാതി നല്‍കിയിരിക്കുന്നത്. അരണൈ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30)യാണ് ഇത്തരത്തില്‍ അറസ്റ്റിലായിരിക്കുന്നത്. വീട്ടില്‍ ട്യൂഷന്‍ നടത്തിയിരുന്ന നിത്യ കുട്ടികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ തന്റെ സെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് പിടികൂടിയതോടെയാണ് പണിപാളിയത്. ഇവരോട് ട്യൂഷന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക തയ്യാറാകാതിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് തിരുവണ്ണാമലൈ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ശിശുക്ഷേമവകുപ്പ് ചോദ്യം ചെയ്തതില്‍ ഇവര്‍കുറ്റം സമ്മതിച്ചു. ഇവര്‍ നാലോ അഞ്ചോ പ്രായാപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിന് പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.…

Read More

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരം ! അധ്യാപികയെ ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊന്നു; ദാരുണ സംഭവം ഇങ്ങനെ…

ചെന്നൈ: വിവാഹാഭ്യാര്‍ഥ നിരസിച്ചതിനെത്തുടര്‍ന്ന് അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ(23)യാണ് മരിച്ചത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനായി രാവിലെ 8.30ന് ക്ലാസ് മുറിയിലെത്തിയിരുന്നു. അപ്പോള്‍ ക്ലാസ്സില്‍ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് കെ രാജശേഖര്‍ ഇവരെ ആക്രമിച്ചത്. രമ്യയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടേറ്റുകിടന്ന രമ്യയെ സ്‌കൂളിലെ ശുചീകരണ ജീവനക്കാരിയാണ് ആദ്യം കാണുന്നത്. പക്ഷെ രമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.വിവാഹാഭ്യര്‍ഥന നിരസിച്ചതാവാം കാരണമെന്നാണ് പോലീസ് നിഗമനം. ‘ടീച്ചറുടെ വീട് സ്‌കൂളിനടുത്തായതു കൊണ്ടു തന്നെ എല്ലാ ദിവസവും നേരത്തെ അവര്‍ സ്‌കൂളില്‍ വരുമായിരുന്നു. വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊലയെന്നാണ് ഞങ്ങള്‍ കരുതുന്നത്’, സ്‌കൂള്‍ അധികൃതരിലൊരാള്‍ പറയുന്നു.കോളേജ് പഠനകാലം മുതല്‍ രാജശേഖറിന് രമ്യയെ അറിയാം.…

Read More

അമേരിക്കന്‍ സൗന്ദര്യറാണിയും അധ്യാപികയുമായ യുവതി 15കാരന് അയച്ചു കൊടുത്തത് സ്വന്തം നഗ്നഫോട്ടോകള്‍; പയ്യന്റെ മൊബൈല്‍ പരിശോധിച്ച മാതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍; ഒടുവില്‍ സംഭവിച്ചത്…

താന്‍ മുമ്പ് പഠിപ്പിച്ചിരുന്ന പതിനഞ്ചുകാരന് സ്നാപ്പ്ചാറ്റ് വഴി സ്വന്തം നഗ്‌നഫോട്ടോകള്‍ അയച്ചു കൊടുത്ത് അദ്ധ്യാപികയായ അമേരിക്കന്‍ സൗന്ദര്യറാണി വെട്ടിലായി സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്റുകിയായി ജയിച്ച് മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്ത രാംസേ ബിയേഴ്സിനാണ് കോടതി കയറേണ്ടി വന്നത്. സയന്‍സ് അദ്ധ്യാപികയായ ബിയേഴ്സ് നേരത്തേ ആറിലും എട്ടിലും തന്റെ വിദ്യാര്‍ത്ഥി ആയിരുന്ന പയ്യനാണ് ടോപ്ലെസ്സായുള്ള പടം അയച്ചു കൊടുത്തത്. 20 വര്‍ഷംവരെ തടവും ഒരു ലക്ഷം ഡോളര്‍ പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ ജാക്സണ്‍ മിഡില്‍ സ്‌കൂള്‍ ബിയേഴ്‌സിനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പയ്യന് സ്നാപ്ചാറ്റ് വഴി സ്ഥിരം അശ്ളീല ചിത്രം അയച്ചു കൊണ്ടിരുന്ന ബിയേഴ്സ് കുടുങ്ങിയത് പയ്യന്റെ ഫോണില്‍ നിന്നും മാതാവ് നഗ്‌നഫോട്ടോകളില്‍ ഒന്ന് കണ്ടെത്തിയതോടെയാണ്. അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം…

Read More

മാര്‍ക്ക് വാങ്ങിക്കുക എന്ന ലക്ഷ്യത്തിനായി മാത്രം പഠിപ്പിക്കാതെ വിദ്യാര്‍ഥികളുടെ സര്‍ഗശേഷി ഉണര്‍ത്താനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത് ! വീണ്ടും അധ്യാപകനായി വിദ്യാഭ്യാസ മന്ത്രി…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഒരിക്കല്‍ കൂടി കെമിസ്ട്രി അധ്യാപകനായി. മോളിക്യുലാര്‍ മെഷീനെക്കുറിച്ചും തന്മാത്ര ടയറുകളെക്കുറിച്ചും ക്ലാസെടുക്കുകയും ചെയ്തു. ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അധ്യാപകരായിരുന്നു കേള്‍വിക്കാര്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിവര്‍ത്തന പരിപാടിയുടെ ഉദ്ഘാടത്തിനു ശേഷമായിരുന്നു ക്ലാസ്. മാര്‍ക്ക് വാങ്ങിക്കുക എന്ന ലക്ഷ്യത്തിനായി മാത്രം പഠിപ്പിക്കാതെ വിദ്യാര്‍ത്ഥികളുടെ സര്‍ഗപരമായ ശേഷിയെ ഉണര്‍ത്താനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ചിന്തകള്‍ക്ക് ചിറക് നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. പഠനത്തിലൂടെ കുട്ടികളുടെ ചിന്തകള്‍ ഉണരണം. അങ്ങനെ ചോദ്യങ്ങളുണ്ടാവണം. സാമ്പ്രദായിക അധ്യാപകനില്‍ നിന്ന് നല്ല അധ്യാപകനാവാന്‍ നല്ല വായന വേണം. പഠിപ്പിക്കുന്ന വിഷയത്തിന് പുറത്തും നന്നായി വായിക്കണം. ഓരോ കുട്ടിയിലും കഴിവുകള്‍ വ്യത്യസ്തമാണ്. അവ കണ്ടെത്താന്‍ അധ്യാപകന് കഴിയണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവിടെ നടക്കുന്ന…

Read More

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 14കാരി വിദ്യാര്‍ഥിനിയുടെ കഴുത്ത് മുറിച്ച് 30കാരന്‍ അധ്യാപകന്റെ പ്രതികാരം ! കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു…

വിജയവാഡ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് മുറിച്ചു. ആന്ധ്രപ്രദേശിലെ കുര്‍നൂള്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ 30 കാരനാണ് 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി ആക്രമിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ വിസമ്മതിച്ചതായും കുര്‍നൂള്‍ ഡിവൈഎസ്പി യുഗന്ദര്‍ ബാബു പറഞ്ഞു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ അധ്യാപകന്‍ അവിടെയുണ്ടായിരുന്ന അനുജനെ പുറത്തേക്ക് പറഞ്ഞു വിട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചു. അതിനുശേഷം സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂട്ടിയ അയല്‍ക്കാര്‍ അധ്യാപകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെയും അധ്യാപകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി അപകടനില തരണം…

Read More

എട്ടാംക്ലാസുകാരിയെ വിവാഹം കഴിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു; ലണ്ടനില്‍ അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി…

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ലണ്ടന്‍ നോട്ടിക്കല്‍ സ്‌കൂളിലെ ഫിസിക്സ് അധ്യാപകനായ ജോഷിം നൂര്‍ ആണ് പുറത്താക്കപ്പെട്ടത്. 2006ലാണ് നൂര്‍ 13 വയസുള്ള ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അന്ന് നൂറിന് 22 വയസായിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍ എടുത്ത പെണ്‍കുട്ടിയുടെ വീഡിയോ കണ്ടാണ് ജോഷിം നൂര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന് വെറും മൂന്നു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. വിവാഹ ദിവസം തന്നെ നൂര്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് ലണ്ടനിലെത്തി കുടുംബാസൂത്രണ ആശുപത്രിയിലെത്തി ഗര്‍ഭ നിരോധന ഗുളിക കഴിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 2013ലാണ് പെണ്‍കുട്ടി നൂറിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം വീട്ടുകാര്‍ മറച്ചുവെക്കുകയായിരുന്നെന്നും താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നുമായിരുന്നു നൂറിന്റെ പ്രതികരണം. എന്നാല്‍ വിവാഹ സമയത്ത്…

Read More

കോപ്പിയടി പിടിച്ച അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാര്‍ഥി ! വിദ്യാര്‍ഥിയുടെ അടിയേറ്റ് അധ്യാപന്റെ താടിയെല്ല് തകര്‍ന്നു; സംഭവത്തിന്റെ വീഡിയോ വൈറലാവുന്നു…

പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകനോടുള്ള വൈരാഗ്യം മൂത്ത് വിദ്യാര്‍ഥി അധ്യാപകന്റെ താടിയെല്ല് തകര്‍ത്തു. കുവൈത്തിലെ അല്‍ അഹമദിയെന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഈ വിദ്യാര്‍ത്ഥിക്ക് കുവൈത്തിലെ മറ്റു വിദ്യാലയങ്ങളിലും പ്രവേശനം നല്‍കേണ്ടെന്നാണ് നിലവിലെ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ വിദ്യാര്‍ത്ഥി അധ്യാപകന്റെ മുഖത്ത് അടിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു. മര്‍ദ്ദനമേറ്റു നിലത്തുവീണ അധ്യാപകനെ വിദ്യാര്‍ഥി വീണ്ടും മര്‍ദ്ദിക്കൊനൊരുങ്ങിയപ്പോള്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു രണ്ടു അധ്യാപകര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചു മാറ്റി. മര്‍ദ്ദനത്തില്‍ താടിയെല്ലിന് പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #وزارة_التربية تم فصل الطالب المعتدي على مدير المدرسة فصلاً…

Read More

ട്യൂഷന്‍ നിര്‍ത്തുന്നുവെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സഹിച്ചില്ല; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോള്‍ പുറത്തു വന്നത് ‘സ്‌പെഷ്യല്‍ ട്യൂഷന്റെ’ കഥകള്‍…

സ്‌പെഷ്യല്‍ ട്യൂഷന്റെ പേരും പറഞ്ഞ് വിദ്യാര്‍ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33കാരിയായ അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഇവരുടെയടുത്ത് ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. ചണ്ഡിഗഢിലാണ് സംഭവം. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്‌സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ് ജില്ലാ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ചു വയസുള്ള വിദ്യാര്‍ഥി അധ്യാപികയുടെ വസതിയ്ക്കടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലെ പ്രോജക്ട് മാനേജരായ സംഗീത ജന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. അധ്യാപികയ്ക്ക് തന്നോട് അമിതമായ സ്‌നേഹമാണ് കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതു കേട്ട് സംശയം തോന്നിയ കൗണ്‍സിലര്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറയുകയായിരുന്നു. ട്യൂഷനു വിട്ടിട്ടും കുട്ടിയുടെ ഗ്രേഡ് ഉയരാത്തതുകൊണ്ട് മെയ് 22 ന് കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപിക വീട്ടിലെത്തി ട്യൂഷന്‍ ക്ലാസുകള്‍…

Read More

ഫീസടയ്ക്കാന്‍ പണമില്ല ! മാതാപിതാക്കളെ പണമടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ആദ്യപടിയായി അധ്യാപിക നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു…

ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് മീര്‍പേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിലാണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അദ്ധ്യാപിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. കട്ടിയേറിയ ഒരു വസ്തു ഉപയോഗിച്ചാണ് സ്വരൂപ എന്ന അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പണമടയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. ഐപിസി വകുപ്പുകള്‍ക്കു പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.  

Read More