കുട്ടികളെ നിഷ്ഠൂരമായി മര്‍ദ്ദിക്കുന്ന ഹെഡ്മാസ്റ്ററുടെ ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ വിദേശ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുന്നു. അലഹബാദിന് സമീപത്തുള്ള ഫഫമാവുവിലെ സ്കൂളിലാണ് ഈ മര്‍ദ്ദനം അരങ്ങേറിയത്. കൊച്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതുകണ്ട് വാവിട്ട് നിലവിളിക്കുന്ന മുതിര്‍ന്ന കുട്ടികളുടെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. സഹ അദ്ധ്യാപകന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോ മറ്റൊരു അദ്ധ്യാപകന്‍ തന്നെയാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ചൂരല്‍കൊണ്ടുള്ള ക്രൂരമായ മര്‍ദ്ദനം താങ്ങാനാവാതെ പല വിദ്യാര്‍ത്ഥികളും മോഹാലസ്യപ്പെട്ട് വീണതായും റിപ്പോര്‍ട്ടുണ്ട്. അധ്യാപകനെതിരെ ഒരു കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടി വന്നു. ഈ അധ്യാപകന്റെ ക്രൂരതയെക്കുറിച്ച് കുട്ടികള്‍ സ്ഥിരമായി പരാതിപ്പെടാറുണ്ടെങ്കിലും അധികൃതര്‍ കാര്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്. സ്കൂളിലെ കായികാധ്യാപകനായ ആശിഷ് മണി തിവാരിയാണ് മര്‍ദനം കണ്ട് സഹിക്കാതെ ഇത് വീഡിയോയില്‍ ഷൂട്ട് ചെയ്യുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. ചെറിയ തെറ്റുകള്‍ക്കുപോലും ക്രൂരമായ പീഡനങ്ങളാണെന്നും ആശിഷ്…
Read More