ഒരു കാലത്ത് മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കി വാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘ഗംഗുഭായ് കത്ത്യവാടി’യുടെ ടീസര്‍ പുറത്ത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം…
Read MoreTag: teaser
തരംഗമായി ഗോഡ്‌സില്ല വേഴ്‌സസ് കിംഗ് കോങ് ടീസര്‍ ! കൊടുംഭീകരന്മാരുടെ പോരാട്ടം ത്രസിപ്പിക്കുന്നത്…
ഗോഡ്‌സില്ല, കിംഗ് കോങ് സിനിമകള്‍ക്ക് എക്കാലവും ആരാധകരേറെയാണ്. ഇരുവരും കൊമ്പു കോര്‍ക്കുന്ന ഗോഡ്‌സില്ല വേഴ്‌സസ് കിങ് കോങ് എന്ന സിനിമയുടെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഇപ്പോള്‍. അവഞ്ചേര്‍സ് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്‌സില്ലയും കിങ് കോങും. കിങ് കോങ് സീരിസിലെ 12-ാമത്തെ ചിത്രവും ഗോഡ്‌സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. അലക്‌സാണ്ടര്‍ സ്‌കര്‍സ്ഗാര്‍ഡ്, റെബേക്ക ബാള്‍, മിലി ബോബി ബ്രൗണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രം മാര്‍ച്ച് 26ന് എച്ച്ബിഓ മാക്‌സിലൂടെ പുറത്തിറങ്ങും. എന്തായാലും ചിത്രം വന്‍വിജയമാകുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.
Read Moreഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേരിടട്ടെ…സ്ഫടികം എന്ന പേരില്‍ പടമിറങ്ങുന്നത് നമുക്കൊന്നു കാണണം ! സ്ഫടികം-2 സിനിമയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി ഭദ്രന്‍…
മലയാളത്തിലെ എക്കാലത്തെയും മാസ് പടങ്ങളിലൊന്നായ സ്ഫടികത്തിന്റെ രണ്ടാംഭാഗത്തെച്ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. സ്ഫടികം 2 എന്ന പേരിലോ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലോ സിനിമ നിര്‍മിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെ പ്രതികരണം. ‘ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് വച്ചോളൂ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദമോ ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടു ഭദ്രന്‍ വ്യക്തമാക്കി. സംവിധായകന്‍ ബിജു കെ.കട്ടയ്ക്കല്‍ ആണ് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ സിനിമ ചെയ്യുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയെന്ന വിശേഷണത്തോടൊണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ഭദ്രന്‍ ഇതുസംബന്ധിച്ച നിലപാട് മുമ്പേതന്നെ വ്യക്തമാക്കിയെങ്കിലും അതു തൃണവല്‍ക്കരിച്ചാണ് ബിജു സിനിമയുമായി മുമ്പോട്ടു പോകുന്നത്. സിനിമയുടെ ടീസറും റിലീസ് ചെയ്തു…
Read Moreഅന്ന് കണ്ണിറുക്കി ആളുകളെ കൈയ്യിലെടുത്തു ! ഇന്ന് ഞെട്ടിക്കുന്നത് പരിധികളില്ലാത്ത ഗ്ലാമര്‍ പ്രകടനത്തിലൂടെ; പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രത്തിന്റെ ടീസര്‍ കണ്ട് കണ്ണുതള്ളി മലയാളികള്‍…
ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലായിരുന്നു ആ കണ്ണിറുക്കല്‍. ചിത്രം ഇനിയും റിലീസായിട്ടില്ല താനും. എന്നാല്‍ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് മലയാളികള്‍ തലയില്‍ കൈവയ്ക്കുകയാണ്. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്.ലഹരി നുണഞ്ഞും, പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യുകെ യിലാണ് ചിത്രീകരിക്കുന്നത്. അതീവ ഗ്ലാമറസായുള്ള മേക്കോവറില്‍ നല്ല സ്റ്റൈലന്‍ പ്രകടനവുമാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെപുറത്തു വിട്ടിട്ടില്ല. 2018 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞ ആള്‍ എന്ന റെക്കോഡും പ്രിയയ്ക്കായിരുന്നു. ഗൂഗിള്‍ ഇന്ത്യ ആണ് ഈ വിവരം പുറത്ത് വിട്ടത്. പുതിയ…
Read More