ടെന്‍ഷന്‍ നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് കാര്ഷികവൃത്തിയിലേക്കിറങ്ങിയ ടെക്കി ദമ്പതികള്‍ മാസംതോറും കൃഷിയില്‍ നിന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും ഭാര്യ അനുഷ റെഡ്ഡിയുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതിയിലൂടെ ശ്രദ്ധനേടിയത്. ഹോര്‍ട്ടികള്‍ച്ചര്‍ കൃഷിക്ക് നല്കിയ സംഭാവനകള്‍ക്ക് ദേശീയ തലത്തില്‍ മാതൃകാ കര്‍ഷകരായി നിരവധിഅംഗീകാരങ്ങള് ഇവരെ തേടിയെത്തിയിട്ടുണ്ട്. സയന്‍സില്‍ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കല്‍ എന്‍ജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്വെയര് കമ്പനികളിലാണ് മുമ്പ് ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി സമയത്ത് അവര്‍ക്ക് ജോലി തുടരാനാകാതെ വന്നോതോടെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നതും കൃഷി ആരംഭിക്കുകയും ചെയ്തത്. നാട്ടിലേക്ക് മടങ്ങുമ്പോള്‍, തങ്ങളുടെ അഞ്ചേക്കര്‍ സ്ഥലത്ത് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതി പരീക്ഷിക്കാമെന്നായിരുന്നു ഇരുവരും ചിന്തിച്ചത്. പ്രധാനമായും പൂ കൃഷിയിലാണ് ഇരുവരും ശ്രദ്ധയൂന്നിയത്. റോസാപ്പൂവ്, ജമന്തി, പൂച്ചെടി, സൂര്യകാന്തി, താമര തുടങ്ങിയവയിലൂടെയാണ് കൃഷി…
Read MoreTag: techie
ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച യുവതിയും നടന്‍ കൊച്ചുപ്രേമന്റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് ഫ്‌ളാറ്റ് ജീവനക്കാര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്‌ളാറ്റില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്‌ളാറ്റിലാണ് ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായര്‍ എന്ന ഇരുപത്തിമൂന്ന് കാരിയാണ് മരിച്ചത്.കവടിയാറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടി താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ചലച്ചിത്ര താരം കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഫഌറ്റ് ജീവനക്കാര്‍ പറയുന്നു. പെണ്‍കുട്ടി ഇവിടെ താമസിക്കാന്‍ തുടങ്ങിയതു മുതല്‍ ഹരികൃഷ്ണന്‍ ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഫ്‌ളാറ്റിലെ അന്തേവാസികള്‍ പറയുന്നു.ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും താഴെ വീണു മരിച്ചുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാള്‍ ഫ്‌ളാറ്റില്‍ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന്…
Read More