തിരുവനന്തപുരം: ലോകം മുഴുവന്‍ വാനാക്രൈ എന്ന റാന്‍സംവൈറസിനെ ഭയക്കുമ്പോള്‍ ഒരു പേടിയുമില്ലാതെ സധൈര്യം പ്രവര്‍ത്തിക്കുകയാണ് ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍. അരലക്ഷത്തിലേറെ കമ്പനികള്‍ ഉള്ള ടെക്‌നോപാര്‍ക്കില്‍ ഇതുവരെ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട്് ചെയ്തിട്ടില്ല. പഴുതടച്ച സൈബര്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത് ഒന്നു കൊണ്ടു മാത്രമാണ് വൈറസിന് ഇവിടേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കാത്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ടെക്‌നോപാര്‍ക്കിലെ 60,000 ജീവനക്കാര്‍ക്കു നല്‍കുന്നതിനെക്കാള്‍ സുരക്ഷയാണ് 50,000 മെഷീനുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ സുരക്ഷയ്ക്ക് ഒരു പ്രധാനകാരണം. ഒഫീസിലെ കമ്പ്യൂട്ടര്‍ യാതൊരുവിധ സ്വകാര്യാവശ്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ്. ഒരു ടെക്കിക്കു തന്റെ മുന്നിലുള്ള ഓഫിസ് ഡെസ്‌ക്ടോപ്പില്‍ ഇ-മെയില്‍ പോലും തുറക്കാന്‍ കഴിയില്ലെന്ന് അറിയുക. യുഎസ്ബി പോര്‍ട്ടില്‍ പെന്‍ െ്രെഡവ് കുത്തിയാല്‍ ‘എടുത്തു കൊണ്ടു പൊയ്‌ക്കോ’ എന്നു കംപ്യൂട്ടര്‍ പറയും. സിഡി െ്രെഡവില്‍ സിഡി ഇട്ടാല്‍ അനങ്ങില്ല. ആകെ വഴിവിട്ടു ചെയ്യാനാകുന്നത് ഒന്നു മാത്രം. മൊബൈല്‍ ഫോണിന്റെ…
Read More