ദില്ലി:കുഞ്ഞിന്റെ അച്ഛന്‍ താനല്ലെന്ന് ആരോപിച്ച് പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു. ഇയാള്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാരിയായ കുഞ്ഞിന്റെ അമ്മ ജോലി തേടി പോയ സമയത്ത് ദില്ലിയിലാണ് കൊലപാതകം നടന്നത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ജീവനറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ശനിയാഴ് വൈകിട്ടോടെയാണ് സംഭവം നടന്നത്. അപ്പോള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ കുഞ്ഞുമായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിന് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പത്ത് മാസം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ദില്ലിയില്‍ നിന്നും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ നവജാതശിശു ആണിത്. കഴിഞ്ഞ ദിവസമാണ് മാനസിക രോഗിയായ സ്ത്രീ തന്റെ എട്ട്…
Read MoreTag: teenage
ഡമ്മിയെ വച്ച് പരീക്ഷയെഴുതാന്‍ സഹായിക്കുന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പലും സഹായികളായ രണ്ടു സ്ത്രീകളും ഒളിവില്‍…
ചണ്ഡിഗഡ്: പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാന്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി.ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈ സമയത്ത് അയല്‍വീട്ടില്‍ വച്ചായിരുന്നു മാനഭംഗം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും രണ്ടു വനിതകള്‍ക്കുമെതിരെ കേസെടുത്തു. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്. മകളെ പത്താംക്ലാസ് പരീക്ഷ ജയിപ്പിക്കുന്നതിനായി 10000 രൂപ നല്‍കാന്‍ പിതാവ് തയ്യാറായിരുന്നുവെന്ന് പിതാവ് പറയുന്നു.ഈമാസം എട്ടിന് പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. പെണ്‍കുട്ടിയെ പ്രിന്‍സിപ്പലിന്റെ ബന്ധുവീട്ടില്‍ നിര്‍ത്തി പോകാന്‍ നിര്‍ദേശിക്കുകയും അവള്‍ക്കു പകരം മറ്റൊരാള്‍ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പൊലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞശേഷം പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോകാന്‍ എത്തിയപ്പോഴണ് പീഡനവിവരം പുറത്തറിയുന്നത്. പ്രിന്‍സിപ്പല്‍, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവള്‍തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു.…
Read Moreസ്‌കൂളില്‍ നിന്നു പുറത്താക്കിയപ്പോള്‍ നാടുകാണാന്‍ മോഹം ; ട്രെയിന്‍ പോയപ്പോള്‍ ബൈക്ക് മോഷ്ടിച്ച് വീട്ടിലേക്ക് പറപറന്നു; മലപ്പുറത്ത് പതിനഞ്ചുകാരന്‍ കുടുങ്ങിയതിങ്ങനെ…
വണ്ടൂര്‍: സ്‌കൂളില്‍ അച്ചടക്ക ലംഘനം നടത്തിയതിനെത്തുടര്‍ന്നാണ് പതിനഞ്ചുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ഇതോടെ ഒരു ബൈക്ക് മോഷ്ടിച്ച് വിദ്യാര്‍ഥി നാടുകാണാനിറങ്ങി. മലപ്പുറം വണ്ടൂരിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് അവസരമാക്കി നാടുകാണാന്‍ ഇറങ്ങിയ മേലാറ്റൂര്‍ സ്വദേശിയാണ് നാട്ടുകാരെ വട്ടം കറക്കിയത്. കറങ്ങിത്തിരിച്ച് തിരിച്ചു പോകാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോയിരുന്നു. പിന്നെ മറ്റ് മാര്‍ഗമില്ലാതെ ഇടംവലം നോക്കാതെ, സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലൊന്ന് മോഷ്ടിച്ച് ആള് നാട്ടിലേക്ക് പറ പറക്കുകയായിരുന്നു. വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥി ബൈക്ക് അടിച്ചെടുത്തത്. ഡിസംബര്‍ 11 നാണ് സംഭവം. വാണിയമ്പലത്ത് എത്തിയപ്പോള്‍ പാറയിലും, മറ്റും ചുറ്റിക്കറങ്ങി സമയം കളഞ്ഞ് വൈകിട്ടുള്ള ട്രെയിന്‍ നാട്ടിലെത്താനായിരുന്നു വിദ്യാര്‍ത്ഥിയുടെ പദ്ധതി. എന്നാല്‍ ട്രെയിന്‍ പോയതോടെ പണിപാളി. പിന്നെ ഒന്നും നോക്കിയില്ല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കെടുത്ത് നൈസായി അങ്ങ് മുങ്ങി. ശാന്തനഗര്‍ സ്വദേശിയായ…
Read More