കോതമംഗലം: ബലമായി തന്നിലേക്ക് അടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവള് കുതറിയോടി. പിന്നെ പിറകേ നടന്ന ജനനേന്ദ്രിയം പുറത്തുകാട്ടുന്നതും ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നതും അയാള്‍ പതിവാക്കി. സംഭവമറിഞ്ഞ് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗിയായ മാതാവിനെ പച്ചത്തെറി വിളിച്ചു. ഹൃദ്രോഗിയായ പിതാവിനെ നടുറോഡില്‍ കുനിഞ്ഞു നിര്‍ത്തി ഇടിച്ചു. കോതമംഗലം പുന്നേക്കാട് സ്വദേശിയായ 18 കാരിയ്ക്ക് അയല്‍വാസിയായ മധ്യവയസ്കനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെയും തുടര്‍സംഭവങ്ങളുടെയും ചുരുക്ക വിവരണമാണിത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉടന്‍ നടപടിയെന്നു പറഞ്ഞ പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത് തണുപ്പന്‍ നയം. കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മധ്യവയസ്കന് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയത്. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോഴാണ് പെണ്കു്ട്ടി ബന്ധുവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അയല്‍വീട്ടുകാരുമായി തങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി എടുക്കാന്‍ പോയിരുന്നത് ഈ പെണ്‍കുട്ടിയായിരുന്നു. ”കഴിഞ്ഞ…
Read More