ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുവാണ് കഞ്ചാവ്. വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന കഞ്ചാവ് ചില രാജ്യങ്ങളില്‍ നിയമവിധേയമാണെങ്കിലും ഇന്ത്യയുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നിരോധിത വസ്തുവാണ്. ഇന്ന് സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ തഴച്ചു വളരുന്നത്. ഒരു തവണ മാത്രം കഞ്ചാവ് വലിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നു കരുതുന്നവരാണ് ഒട്ടുമിക്ക കൗമാരക്കാരും. എന്നാല്‍ കഞ്ചാവിന്റെ ഒറ്റത്തവണ ഉപയോഗം പോലും കൗമാരക്കാരിലെ തലച്ചോറില്‍ ഏറെ ആശങ്കാകരമായ രീതിയില്‍ മാറ്റം സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇത് കുട്ടികളിലെ പേടിയേയും വെപ്രാളത്തെയും വര്‍ധിപ്പിക്കുന്ന തത്തിലുള്ള മാറ്റമാണ് തലച്ചോറില്‍ സൃഷ്ടിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 14 വയസ് പ്രായമായ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരില്‍ കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്സി തലച്ചോറില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇവരുടെ സ്വഭാവത്തില്‍ വളരെയേറെ മാറ്റമുണ്ടാകുന്നുണ്ടെന്നുമാണ് പഠനം പറയുന്നത്. അതായത് തലച്ചോറിലെ…
Read More