പല്ലിൽ കന്പിയിടുന്നതിനു മുന്‍പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.1. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ചികിത്സ ആവശ്യമാണ്. 2. പല്ലുകൾ പുറത്തുവരുന്പോൾ മുതലുള്ള പരിശോധനയും ചികിത്സയും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു. 3. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്‍പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടി വരുന്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം. ഭക്ഷണകാര്യത്തിൽ….കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. * ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം. * കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക,…
Read MoreTag: teeth
പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. സ്വയംചികിത്സയുടെ അപകടങ്ങൾവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. മറ്റു രോഗങ്ങളുടെയും സൂചനയാവാംദന്ത,മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം.1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന…
Read Moreദന്തസംരക്ഷണം(3) സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?
പല്ലുകളിൽ സ്ഥിരമായി പുളിപ്പ് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാന കാരണം പല്ലിനു പുറമേ കാണുന്ന ഇനാമൽ എന്ന വെളുത്തഭാഗം അമിത ബലപ്രയോഗത്തിലൂടെ നഷ്ടപ്പെടുന്നതാണ്. ഇനാമലിൽ ഉണ്ടായ വിടവ് കൃത്രിമമായി അടച്ചു കൊണ്ടോ അനുയോജ്യമായ ഡീസെൻസിറ്റയ്സിംഗ് ടൂത്ത് പേസ്റ്റ് നിർദേശിച്ചുകൊണ്ടോ ഒരു ദന്തരോഗവിദഗ്ധന് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പല്ലുകളുടെ അനക്കം കൂടിയാൽആരോഗ്യമുള്ള പല്ലുകളിൽ ബലം കൊടുക്കുമ്പോൾ അവ ചെറുതായി അനങ്ങുന്നത് സ്വാഭാവികവും പല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനുള്ള പ്രകൃതിയുടെ സജ്ജീകരണവുമാണ്. പക്ഷേ, അനക്കം അധികമായിത്തോന്നിയാൽ ഉടൻ ദന്തചികിത്സ തേടുന്നത് അഭികാമ്യമാണ്. തണുപ്പോ ചൂടോ…തണുപ്പോ ചൂടോ മൂലം പല്ലുകളിൽ അസ്വസ്ഥത ഉണ്ടാകുന്നത് പല്ലുകളും മോണയും തമ്മിലുള്ള ബന്ധം ദുർബലമാകുന്നതിന്റെ സൂചനയാണ്. സാധാരണ മധ്യവയസ്കരിൽ കണ്ടുതുടങ്ങുന്ന ഈ പ്രശ്നം, പല്ലുകളുടെ നീളം വർധിപ്പിക്കുകയും പല്ലുകളുടെയിടയിൽ വിടവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കണ്ടുതുടങ്ങുമ്പോൾത്തന്നെ പല്ലുകൾ വൃത്തിയാക്കാൻ വൈദ്യസഹായം തേടിയാൽ പല്ലുകളുടെ ആരോഗ്യവും ഭംഗിയും നിലനിർത്താൻ സാധിക്കും.…
Read Moreദന്താരോഗ്യം (3); പല്ലുകൾക്കിടയിലെ വിടവിനു കന്പിയിടുന്ന ചികിത്സ
മോണയുടെ നീളം കൂടുതലുള്ളതും പല്ലിന്റെ വലുപ്പം കുറവുള്ളതുമായ സാഹചര്യത്തിൽ മുൻവശത്തെ പല്ലുകൾ കന്പിയുപയോഗിച്ച് അടുപ്പിക്കുകയും പിൻവശത്തെ പല്ലുകൾക്കിടയിൽ വിടവുണ്ടാക്കുകയും ചെയ്യും. ആ വിടവ് പിന്നീട് പല്ല് വച്ചുകൊടുത്ത് അടയ്ക്കുന്നതുമായ ചികിത്സാരീതിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ജന്മനാ പല്ല് ഇല്ലെങ്കിൽ ജന്മനാ ഏതെങ്കിലും പല്ല് ഇല്ലാത്ത സന്ദർഭങ്ങളിൽ അതുവളരെ നേരത്തേതന്നെ തിരിച്ചറിയുന്നതു ചികിത്സയ്ക്ക് വളരെ സഹായകരമായേക്കാം. ഇല്ലാത്ത പല്ലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ചികിത്സയും പ്രയാസകരമാകും. ജന്മനാ ഇല്ലാത്ത പല്ലുകളുടെ ചികിത്സ, വളർച്ച പൂർത്തിയാകുന്നതിനു മുന്‍പുതന്നെ ടൂത്ത് ഓട്ടോ ട്രാൻസ്പ്ലാന്റ് നടത്തി ശരിയാക്കാവുന്നതാണ്. മുൻനിരയിലെ രണ്ടാമത്തെ പല്ല് ഇല്ലെങ്കിൽമുൻനിരയിലെ രണ്ടാമത്തെ പല്ല് ഇല്ലാത്ത സാഹചര്യമാണ് വിടവിന് കാരണമെങ്കിൽ, കോന്പല്ലിനെ രണ്ടാമത്തെ പല്ലിന്റെ സ്ഥാനത്തേക്ക് കന്പിയിട്ട് കൊണ്ടുവരികയും പിറകിലുള്ള പല്ലുകളെ വലത്തോട്ടു നീക്കുകയും ചെയ്ത് വിടവ് കന്പിയിട്ട് ശരിയാക്കുകയും ചെയ്യാവുന്നതാണ്. കോന്പല്ലിനെ രാകിമുൻനിരയിലെ പല്ലിന്റെ രൂപത്തിൽ ആക്കുകയും ചെയ്യാം. സ്ഥിര ദന്തക്രമത്തിൽ ഇല്ലാത്ത…
Read Moreദന്താരോഗ്യം (2) പല്ലുകൾക്കിടയിലെ വിടവിനു ചികിത്സ
പല്ലിന്റെ ഇടയിലെ വിടവിന്റെ ചികിത്സയിൽ പ്രധാനം പല്ലിൽ കന്പിയിടുന്ന ചികിത്സയാണ്. അതിനോടൊപ്പം മോണരോഗ ചികിത്സ, പല്ല് അടയ്ക്കുന്ന ചികിത്സ, വായിലെ മൈനർശസ്ത്രക്രിയ എന്നീ ചികിത്സകൾ നടത്തിയാണ് പല്ലുകൾ ക്കിടയിലെ വിടവ് അടയ്ക്കുന്നത്. ചികിത്സയ്ക്ക് ഏറ്റവുംഉചിതസമയം എന്നു പറയുന്നത് സ്ഥിരദന്ത സമയമാണ്. ചികിത്സഎങ്ങനെയാണ് എന്ന് പ്രധാനമായും തീരുമാനിക്കുന്നത് ഈ വിടവിന്റെ കാരണം അനുസരിച്ചാണ്. കൂടുതലായും ഈ ചികിത്സകൾ ചെയ്യുന്നത് പല്ലിന്റെയും മുഖത്തിന്റെയും ഭംഗിക്കുവേണ്ടിയാണ്. ചികിത്സയ്ക്കു മുന്പ്വിടവിനുള്ള പ്രധാന കാരണം, രോഗിയുടെ പ്രായം, വിടവിന്റെ സ്ഥാനം, പല്ലിന്റെ എണ്ണം, ബാക്കിയുള്ള പല്ലിന്റെ ഘടന, മോണയുടെ സ്ഥിതി എന്നിവയാണ് ചികിത്സയ്ക്കു മുന്‍പ് അറിയേണ്ട കാര്യങ്ങൾ. ചികിത്സയ്ക്കു മുന്‍പെ രോഗി ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ ചികിത്സയ്ക്ക്സഹായകരമായേക്കാം. ചെറിയ വിടവുകൾക്ക്വളരെ ചെറിയ വിടവുകളുള്ളവരിൽ പ്രത്യേകിച്ചു ചികിത്സകളൊന്നുംതന്നെ ആവശ്യമില്ല. ഈ വിടവ് കൂടുതലായും മുകളിലെ കോന്പല്ലിന് ഇടത്തുവശത്തായിരിക്കും. അത് നമ്മൾ ചിരിക്കുന്പോഴോ സംസാരിക്കുന്പോഴോ കാണുന്നതായിരിക്കില്ല.…
Read Moreദന്താരോഗ്യം(1) പല്ലുകൾക്കിടയിലെ വിടവിനു പിന്നിൽ…
പല്ലുകൾക്കിടയിലുള്ള വിടവ് മുൻവശത്തെ പല്ലിനിടയിലും പിൻവശത്തെ പല്ലിനിടയിലും ഉണ്ടാകാം. ഈ വിടവിനുള്ള കാരണം പാരന്പര്യമോ കുട്ടികളുടെയിടയിലെ വിനാശകരമായ ശീലങ്ങളോ ആവാം. പല്ലിന്റെ വലുപ്പത്തിലും മോണയുടെ അളവിലുമുള്ള വ്യത്യാസം, വലിയ പല്ലുകൾ, നാക്കിന്റെതെറ്റായ സ്ഥാനം, ജന്മനാ ഇല്ലാത്ത പല്ല് എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ. രണ്ടു പല്ലുകൾക്കിടയിൽമാത്രമുള്ള വിടവ്നഷ്ടപ്പെട്ട പല്ല്, ദന്തക്രമത്തിൽ ഇല്ലാത്ത കൂടുതലായുള്ള വേറൊരു പല്ല്, പറിയാതെ നിൽക്കുന്ന പാൽപ്പല്ല്, കൈ കുടിക്കുന്ന ശീലം, മോണരോഗം, മേൽചുണ്ടിനെ മോണയുമായി യോജിപ്പിക്കുന്ന കോശത്തിന്റെ കട്ടിക്കൂടുതൽ എന്നിവയാണ് രണ്ടു പല്ലുകൾക്കിടയിൽ മാത്രമുള്ള വിടവിനു കാരണങ്ങൾ. ആ വിടവ് സാധാരണംപാൽപല്ലുകൾക്കിടയിലുള്ള വിടവ് സാധാരണമാണ്. ഓരോ പല്ല് തമ്മിലുള്ള വിടവും സാധാരണ സ്ഥിരദന്തക്രമത്തിന് അനിവാര്യമാണ്. ഈ വിടവിന് ഫിസിയോളജിക് സ്പെയ്സ് അല്ലെങ്കിൽ ഡവലപ്മെന്റൽ സ്പെയ്സ് എന്നു പറയും. ഈ വിടവുകൾ പാൽപല്ലിൽ ഇല്ലാത്ത സന്ദർഭങ്ങളിലാണ് സ്ഥിരദന്തക്രമത്തിൽ നിരതെറ്റൽ ഉണ്ടാകുന്നത്. അത് വലുപ്പമുള്ള സ്ഥിരപല്ലുകളുടെ…
Read Moreപല്ലിന്റെ ആരോഗ്യത്തിന് ഇതൊക്കെ ശ്രദ്ധിക്കണം…
ആഹാരം ചവച്ചരച്ചു കഴിക്കാനും മുഖത്തിന്റെ ഭംഗിക്ക് മാറ്റു കൂട്ടാനും പ്രതിരോധത്തിനുമാണ് പല്ലുകൾ. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാണ് പല്ലിന്റെ പുറംതോട് ഇനാമൽ എന്ന ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം ഉപയോഗിച്ച് നിർമിക്കപ്പെട്ടിരിക്കുന്നത്. ഇനാമൽ പല്ലിന്റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം ചെയ്തിരിക്കുന്നു. പല്ലിന്റെ ഉപരിതലം കുഴികൾ, ഉയർന്നതലം എന്ന രീതിയിലാണ് ഉള്ളത്. ഉയർന്ന തലത്തിൽ പരമാവധി ആവരണവും താഴ്ന്നതലത്തിൽ നേർത്ത ആവരണവുമാണ് കാണപ്പെടുന്നത്. ഇതിന്റെയുള്ളിൽ ഡന്റയിൻ എന്ന അംശവും അതിനു കീഴിൽ രക്തക്കുഴലുകളുടെ ഞരന്പും അടങ്ങുന്ന അംശവും സ്ഥിതി ചെയ്യുന്നു. പല്ലുപുളിപ്പ് പല്ലിന്റെ പുളിപ്പ് എന്നത് ഒരു രോഗലക്ഷണമാണ്. ഈ ലക്ഷണം അവഗണിക്കരുത്. ഇനാമൽ നഷ്ടപ്പെട്ട് ഡന്റയിൻ പുറത്തേക്ക് എത്തിത്തുടങ്ങുന്പോൾ പുളിപ്പ് തുടങ്ങുന്നു. കാരണങ്ങൾ*. പോട് – പോട് ഉണ്ടാകുന്പോൾ ഇനാമൽ ദ്രവിക്കുന്നു.* തേയ്മാനം* ബ്രഷിംഗിൽ നിന്ന് അമിതമായ ശക്തി* രാത്രിയിലെ പല്ലിറുമ്മലിൽ നിന്ന് അമിതമായ…
Read Moreപല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. പരിധികടന്നാൽവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. പല്ലുവേദന…
Read Moreതര്‍ക്കം കയ്യാങ്കളിയിലെത്തി ! മധ്യവയസ്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് യുവാവ്; കുന്നത്തൂരിലെ ബാറില്‍ നടന്ന സംഭവം ഇങ്ങനെ…
മദ്യപിച്ച് മദോന്മത്തനായ യുവാവ് വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടയിലാണ് പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനു നേരെ ഷെരീഫ് ആക്രമണം അഴിച്ചുവിട്ടത്. ജനനേന്ദ്രിയം അറ്റ് അവശനായ മധ്യവയസ്കനെ ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.
Read Moreഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ അമ്മായിയമ്മയുടെ പല്ലടച്ചു കൊഴിച്ച് മരുമകന് ! വയസാംകാലത്ത് അമ്മായിയമ്മയ്ക്ക് നഷ്ടമായത് ആറു പല്ലുകള്‍; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…
ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ പല്ലടിച്ചു കൊഴിച്ച മരുമകന് അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന് (30) ആണ് അറസ്റ്റിലായത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.
Read More