ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഐശ്വര്യ റായ് രംഗത്ത്. തേജ് പ്രതാപ് കഞ്ചാവിനടിമയാണെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും വിവാഹമോചന പരാതിയുടെ മറുപടിയില്‍ അവര്‍ വ്യക്തമാക്കി. തനിക്ക് ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം സുരക്ഷ ലഭ്യമാക്കണമെന്നും ഐശ്വര്യ പരാതിയിലൂടെ ആവശ്യപ്പെട്ടു. വിവാഹശേഷം തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. താന്‍ ഭഗവാന് ശിവന്റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങള്‍ ധരിച്ചിരുന്നു. അതിനായി നീണ്ട മുടിയുള്ള വിഗും ചോളിയും ഖഗ്രയും ധരിച്ച് രാധയെപ്പോലെയും വേഷം ധരിച്ചിരുന്നു. താന്‍ ഇതുമായി ബന്ധപ്പെട്ട് തേജ് പ്രതാപിന്റെ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. തേജിനോട് കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോള്‍, ഭഗവാന് ശിവന് ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു മറുപടി. ഇതിനെല്ലാം പുറമേ തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ജീവിതം തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. 2018ലായിരുന്നു…
Read MoreTag: tej pratap yadav
ഐശ്യര്യ റായിയെ സഹിക്കാനാവുന്നില്ല ! വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ് തേജ് പ്രതാപ് യാദവ്; വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു മാസം…
പാറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിനായി അപേക്ഷ സമര്‍പ്പിച്ചതായി സൂചന. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് പട്ന കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ലാലുവിന്റെ കുടുംബം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹര്‍ജി നവംബര്‍ 29ന് വാദം കേള്‍ക്കാനായി കോടതി മാറ്റി. 2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളുമാണ് ഐശ്വര്യ റായ്. ഹര്‍ജി നല്‍കിയതിന് ശേഷം തേജ് റാഞ്ചിയിലെത്തി പിതാവിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ തേജ് പരാമര്‍ശിച്ചിരിക്കുന്നത്. ബിഹാറില്‍ ആയിരക്കണക്കിന് ആളുകള്‍…
Read More