വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സുലേഖ. 1998ല്‍ പുറത്തിറങ്ങിയ ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, 99ല്‍ പുറത്തിറങ്ങിയ ‘ചന്ദാമാമ’യിലെ മായ, രണ്ടേ രണ്ട് സിനിമകളില്‍ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ. പക്ഷേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കര്‍ എന്നാണ് യഥാര്‍ത്ഥ നാമം. സിനിമയില്‍ എത്തിയപ്പോള്‍ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു. രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയി എന്ന് ആരാധകര്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരുന്നു.സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്മെഗ്നോട്ട്സ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴെന്നും ഒക്കെയാണ് വിവരങ്ങളെത്തിയത്. ഇപ്പോള്‍ ഒരു മാധ്യമത്തോടാണ് തേജലി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…
Read More