ദമ്മാം: കോവിഡ് ഭീതി നാള്‍ക്കു നാള് വര്‍ധിക്കുന്ന അവസരത്തില്‍ ആളുകളുടെ ഭീതിയും വര്‍ധിക്കുകയാണ്. ഗള്‍ഫിലുള്‍പ്പെടെയുള്ള പ്രവാസ മേഖലകളില്‍ നിരവധി മലയാളികളാണ് ആരോഗ്യപരമായും സാമ്പത്തികപരമായും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതു മൂലമുള്ള മാനസിക സമ്മര്‍ദ്ദവും വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ ടെലി കൗണ്‍സിലിംഗ്. തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ, സൗദി അറേബ്യയിലെ നൂറുകണക്കിന് പ്രവാസികള്‍ക്കാണ്, നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്കിന്റെ വിദഗ്ദരായ കൗണ്‍സിലര്‍മാര്‍, ടെലി കൗണ്‍സിലിംഗ് നടത്തിയത്. ടിറ്റോ ജോണി കണ്ണാട്ടിന്റെ നേതൃത്വത്തില്‍ ആറു വനിതകളും ആറു പുരുഷന്മാരും അടങ്ങുന്ന ടീമിനെയാണ് നോര്‍ക്ക ടെലികൗണ്‍സലിങ് സേവനങ്ങള്‍ക്ക് ഏര്‍പ്പാടാക്കിയത്. കൗണ്‍സിലിങ്ങില്‍ വിദഗ്ദ്ധപരിശീലനം നേടിയിട്ടുള്ള, ടിറ്റോ ജോണി കണ്ണാട്ട്, ആന്‍സി ജോര്‍ജ്ജ്, ബിന്ദ് ബേബി, ബിനീഷ വിനയന്, ദിജു ചിറയത്ത് ജോയ്, കുര്യന് ജോണ്‍, റെജി ചെറിയാന്, സീനമോള് ജോസഫ്, സീമ മാത്യു, സ്വീറ്റി ഡേവിസ്,…
Read More