സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലം പരതുന്നവര്‍ക്ക് പണികിട്ടും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയുകളും വ്യാപകമായി പ്രചരിക്കുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായാണു പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. സൈബര്‍ ഡോം നടത്തുന്ന ഓപ്പറേഷന് പി ഹണ്ടിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മാത്രമായി ഇരുനൂറോളം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണു നിരീക്ഷണത്തിലുള്ളത്. വാട്സ്ആപ്പ് – ടെലഗ്രാം ഗ്രൂപ്പുകളെയാണ് ഇന്റര്‍പോളിന്റെ നിര്‍ദേശാനുസരണം സൈബര്‍ സെല്‍ നിരന്തരം നിരീക്ഷിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കോട്ടയത്തു നിന്നും പതിനഞ്ചു പേരെ അറസ്റ്റു ചെയ്യുകയും, കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയുടെ രണ്ടാം ഘട്ടം സംസ്ഥാന തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്റര്‍പോള്‍ നല്കിയ 200 ഗ്രൂപ്പുകളുടെ പട്ടിക സൈബര്‍ ഡോം നിരീക്ഷിക്കുന്നത്.കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍ക്കുറ്റമാണ്. ഇതിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും കണക്കാക്കുന്നത്.…
Read MoreTag: telegram
വാട്സ് ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണം ! ഗുരുതരമായ മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍;കാരണമായി ചൂണ്ടിക്കാട്ടുന്നത് വന്‍ സുരക്ഷാ വീഴ്ചകള്‍…
വാട്സ്ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് രംഗത്ത്. വാട്സ്ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ കുറച്ച് നാളുകളായി വാട്സ്ആപ്പില്‍ സുരക്ഷാ വീഴ്ചകള്‍ ക്രമാതീധമായി വര്‍ധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പെഗാസസ് നല്കിയ സുരക്ഷാ വെല്ലുവിളിയില്‍ നിന്ന് ടെക്ക്ലോകം കരകയറും മുമ്പ് വാട്സ്ആപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്പരയ്ക്ക് കൂടി ഹാക്കര്‍മാര്‍ തുടക്കമിട്ടിരുന്നു. വാട്സ്ആപ്പില്‍ വരുന്ന എംപി4 ഫോര്‍മാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. അതിന് മുമ്പ് വെറുമൊരു മിസ്ഡ് കോളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പെഗാസസ് ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ടെലഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്. വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും വാട്സ് ആപ്പ് എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്പനി പുറപ്പെടുവിച്ചിരുന്നു.
Read Moreഒരു ഡസന്‍ ആളുകളെ പൊക്കിയതോടെ നീലച്ചിത്രപ്രേമികള് എല്ലാം ഭീതിയില്‍ ! മനസില്ലാ മനസോടെ അശ്ലീല ഗ്രൂപ്പുകള്‍ വിട്ടു പോയത് ലക്ഷങ്ങള്‍; പോണ് ദൃശ്യങ്ങള്‍ നീക്കിത്തുടങ്ങി അഡ്മിന്മാര്…
പരിധിയും മറയുമില്ലാതെയുള്ള ടെലഗ്രാം അശ്ലീലതയ്ക്ക് തല്ക്കാലം ശമനമായിരിക്കുന്നു. ചൈല്‍ഡ് പോണ് പ്രചരിപ്പിച്ച 12 പേര് പിടിയിലായതോടെ അനുവദനീയവും അനുവദനീയമല്ലാത്തതുമായ നീലച്ചിത്രപ്രേമികളെല്ലാം ഭീതിയിലായിരിക്കുകയാണ്. മലയാളികള്‍ അഡ്മിന്‍മാരായുള്ള നീലക്കുറിഞ്ഞിയും അധോലോകവുമെല്ലാം പേരുമാറ്റുകയും ലൈംഗിക ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു കഴിഞ്ഞു. അഡ്മിന്‍മാന്‍മാരും ഗ്രൂപ്പിലെ മെംബറുമാരുമെല്ലാം സ്വന്തം തടി രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇതു മാത്രമല്ല അശ്ലീലത നിറഞ്ഞ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പലതും ഇതിനോടകം പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നാണ് വിവരം. സൈബര്‍ ഡോം പോലെയുള്ള ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാല്‍ ഇപ്പോഴും ഇതേ ഗ്രൂപ്പുകളില്‍ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങള്‍ കാണാതെ വാലും തുമ്പുമില്ലാത്ത ചര്‍ച്ചകള്‍ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേര് തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്…
Read Moreമലയാളി ഡാ! അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്ന് മലയാളി ഐഎസ് ഭീകരര്‍; ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളും
അമേരിക്ക നടത്തുന്ന സൈനീകാക്രമണത്തില്‍ പതറില്ലെന്ന് അഫ്ഗാനിസ്ഥാനിലെ മലയാളി ഐഎസ് ഭീകരര്‍. തങ്ങള്‍ക്കു മരണഭയമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ക്കയച്ച ടെലഗ്രാം സന്ദേശത്തിലാണ് ഭീകരര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. തിരികെ വരാനുള്ള ബന്ധുക്കളുടെ അപേക്ഷ തള്ളിയ ഇവര്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.വിശദ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉടനെ അഫ്ഗാനിലേക്ക് തിരിക്കുമെന്നും സൂചനകളുണ്ട്. അമേരിക്കയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഐഎസ് ഭീകരര്‍ സന്ദേശമയച്ചത്. വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.’ഒരു സഹോദരന് കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. ഞങ്ങളെല്ലാം അതേമാര്‍ഗത്തെ കാത്തിരിക്കുകയാണെന്നു’മാണ് സന്ദേശത്തില്‍ പറയുന്നത്.തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഢിത്തമാണെന്നും സന്ദേശത്തില്‍ പറയുന്നു. ഐഎസ് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യാക്കാര്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് അഫ്ഗാനിലേക്കു തിരിക്കാന്‍ എന്‍ഐഎ സംഘം തയ്യാറെടുക്കുന്നത്. അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവേശിക്കുക എന്ന അതീവ ദുഷ്ക്കരമായ കര്‍മമാണ് എന്‍ഐഎ ലക്ഷ്യമിടുന്നത്.…
Read More