വേനല്‍ചൂടില്‍ കേരളം ചുട്ടുപൊള്ളുകയാണ്. മാര്‍ച്ചില്‍ സാധാരണ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇപ്പോള്‍ ഈ ചൂടാണെങ്കില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ എന്താവും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങള്‍. താപനിലയുടെ കാര്യത്തില്‍ കോട്ടയവും പത്തനംതിട്ടയുമാണ് റെക്കോര്‍ഡിട്ട് മുന്നേറുന്നത്. ലഭിക്കേണ്ടതില്‍ കൂടുതല്‍ മഴ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അ സമയത്തെ തന്നെയാണ് ചൂട് ക്രമാതീതമായി ഉയരുന്നതെന്നതാണ് വിരോധാഭാസം. ഈയാഴ്ച അവസാനത്തോടെ വേനല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ കടുത്ത വേനലും ജലക്ഷാമവും ഇക്കുറി ഉണ്ടാവില്ലെന്നും പ്രത്യാശിക്കാം. കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ ഭീഷണിയും ഒഴിവായേക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും നിലവിലെ ചൂടിന് കാലാവസ്ഥ നിരീക്ഷകര്‍ നിരത്തുന്ന കാരണങ്ങള്‍ അനവധിയാണ്. സൂര്യന്റെ ഉത്തരയാന യാത്രയാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ചൂട് കൂടാന്‍ പ്രധാന കാരണം. ഏകദേശം മാര്‍ച്ച് 22 നാണ് സൂര്യന് ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ…
Read More