സംസ്ഥാനത്ത് വരു ദിവസങ്ങളില്‍ ചൂട് കനക്കും. ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39ത്ഥഇ വരെയും കോട്ടയം ജില്ലയില്‍ 38°C വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 °C 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചില ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read MoreTag: temperature
പുനലൂരില്‍ പകല്‍ ചൂട് 39 ഡിഗ്രി രാത്രിയില്‍ 19 ഡിഗ്രിയും ! കേരളത്തിന്റെ പോക്ക് മരുഭൂമിവല്ക്കരണത്തിലേക്കോ…
ചൂടിനെ സംബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്കയുളവാക്കുകയാണ്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റിനു പുറമേ വര്‍ധിച്ച അള്‍ട്രാവയലറ്റ് (യുവി) തോതും കാരണമാണ്. മേഘങ്ങള്‍ മാറുന്നതാണ് ഇതിന് കാരണം.കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങള്‍ പറയുന്നു. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നത്. പകല്‍ സമയത്ത് വളരെ ഉയര്‍ന്ന താപനിലയും രാത്രിയില്‍ വളരെ താഴ്ന്ന താപനിലയുമാണ് സംസ്ഥാനത്ത പലയിടത്തും അനുഭവപ്പെടുന്നത്. സൂര്യന്റെ ഉത്തരായന സമയമായതിനാല്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ പകുതി വരെ താപനില കൂടിയിരിക്കും. ഏപ്രില്‍ 14നു ശേഷം വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ. ഇതു സംഭവിച്ചില്ലെങ്കില്‍ കേരളം വരളര്ച്ചയ്ക്ക് വഴിമാറും. വെള്ളപ്പൊക്കമുണ്ടാക്കുന്ന പെരുമഴ പെയ്തിട്ടും മാസങ്ങള്‍ കഴിയുമ്പോള്‍ വരണ്ടുണങ്ങുന്നതില്‍ ആഗോളതാപനത്തിനും ഒരു പങ്കുണ്ട്. ഭൂമധ്യരേഖയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തില്‍…
Read Moreവരാന്‍ പോകുന്നത് കനത്ത വരള്‍ച്ചയോ ? സംസ്ഥാനത്തെ താപനിലയില്‍ ഉണ്ടായിരിക്കുന്നത് വന്‍വര്‍ധന; സ്ഥിതിഗതികളെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയ സമയത്തു തന്നെ പലരും പ്രകടിപ്പിച്ചിരുന്ന ആശങ്ക അര്‍ഥവത്താക്കുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കാലാവസ്ഥയില്‍ വന്നു ഭവിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി ആയപ്പോഴേയ്ക്കും ശരാശരിയില്‍ നിന്നും കൂടുതലാണ് കേരളത്തിലെ താപനില. അമിതമായി വര്‍ധിച്ചില്ലെങ്കിലും മുന്‍വര്‍ഷത്തെക്കാള്‍ അസഹനീയമായ ചൂടാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ധിച്ച് വരുന്നത്. ആലപ്പുഴയിലും കോഴിക്കോടും താപനില വര്‍ധിച്ചത് ഏവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്ക് നോക്കിയാല്‍ ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ഉയര്‍ന്നപ്പോള്‍ രണ്ട് ഡിഗ്രിയാണ് ആലപ്പുഴയില്‍ വര്‍ധിച്ചത്. ഫെബ്രുവരി ആദ്യം മുതലുള്ള കണക്കെടുത്ത് നോക്കിയാല്‍ താപനിലയുടെ വര്‍ധന ആശങ്കപരമാണ്. പക്ഷേ ഇത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍…
Read More