മൃഗശാല സന്ദര്‍ശിക്കാനെത്തുന്നവര്‍ അവിടുത്തെ മൃഗങ്ങളെ ഭക്ഷണം കാട്ടി പ്രകോപിപ്പിക്കുന്നതും കളിപ്പിക്കുന്നതും പതിവാണ്. എന്നാല്‍ മൃഗങ്ങള്‍ക്കും ഇത് ദേഷ്യമുണ്ടാക്കുമെന്ന് നമ്മള്‍ ചിന്തിക്കാറില്ല. എന്നാല്‍ ഇത്തരത്തില്‍ കരടിയെ പ്രകോപിപ്പിച്ച് അപകടത്തില്‍ പെട്ടിരിക്കുകയാണ് തായ്ലന്റിലെ 36-കാരനായ നൈഫും പ്രോമ്രാട്ടീ. കരടിക്കടുത്ത് നിന്ന് ഒരു ബൗളില്‍ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് രസിപ്പിച്ചതാണ് പ്രോമാട്ടീക്ക് വിനയായി തീര്‍ന്നത്. ദേഷ്യം സഹിക്ക വയ്യാതെ കരടി ഇയാളെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ട് പോയി മാന്തിക്കീറുകയായിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് ഇയാളുടെ ജീവന്‍ തിരിച്ച് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിന്റെ ഹൃദയം ഭേദിക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. തായ്ലന്റിലെ ഫെട്ചാബുന്‍ പ്രവിശ്യയിലെ വാറ്റ് ലുവാന്‍ഗ് ഫോര്‍ ലാമൈ ടെമ്പിളിലാണ് ഈ സംഭവം അരങ്ങേറിയത്. ഇവിടുത്തെ സന്യാസിമാര്‍ വളര്‍ത്തുന്ന മൃഗങ്ങളിലൊന്നായ കരടിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ ഇയാളുടെ ശരീരത്തില്‍ നിന്നും കരടി മാംസം കടിച്ചെടുക്കുകയും ചെയ്തിരുന്നു. കാലുകളില്‍ ഏന്തി വലിഞ്ഞ് ഇയാള്‍…
Read More