കേരളത്തിന്റെ മുക്കും മൂലയുമെല്ലാം ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏതു ജോലിയും ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളെ തൊഴില്‍ ധാതാക്കള്‍ക്കും അതുകൊണ്ട് ഇഷ്ടമാണ്. മുമ്പ് നിര്‍മാണ തൊഴിലാളികളായാണ് മറുനാട്ടുകാര്‍ എത്തിക്കൊണ്ടിരുന്നെങ്കില് ഇപ്പോള്‍ ഏതു ജോലിയും ചെയ്യുന്ന നിലയിലേക്ക് ഇവരെത്തിയിരിക്കുകയാണ്. എല്ലാം കടന്ന് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്്.പാലക്കാട്ടെ ഗ്രാമക്ഷേത്രങ്ങളില്‍ ഉത്തരേന്ത്യന്‍ പൂജാരിമാരുടെ വരവ് കൂടുകയാണ്. പാലക്കാട് ആറു വര്‍ഷം മുമ്പ് ആറു പേരായിരുന്നു മറുനാടന്‍ പൂജാരിമാര്‍. ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളിലായി നാല്പതോളം പേര് ശാന്തിക്കാരാണ്. മറ്റ് ജില്ലകളിലേക്കും ഈ മാതൃക എത്താനാണ് സാധ്യത. ദേവസ്വം ബോര്‍ഡിന്റേതല്ലാത്ത ക്ഷേത്രങ്ങളില്‍ പൂജാരിമാരുടെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പൂജാരിമാരുടെ വരവ്. വാരാണസി, അലഹാബാദ് ജില്ലകളില്‍നിന്നായി അട്ടപ്പാടി മുതല്‍ ആലത്തൂര്‍ വരെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതായി ചിതലി നല്ലേക്കാവ് അയ്യപ്പക്ഷേത്രത്തിലെ പൂജാരി വാരാണസി സ്വദേശി കുല്‍ദീപ് മിശ്ര പറയുന്നു.…
Read More