ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രക്കുളങ്ങളില്‍ മത്സ്യക്കൃഷി നടത്താനുള്ള സര്‍ക്കാര്‍ പദ്ധതിയ്‌ക്കെതിരേ ഹൈന്ദവ സംഘടനകള്‍ രംഗത്ത്. നാനാഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിച്ചെന്ന് പറയുമ്പോഴും കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ ഉള്‍പ്പെടെ ചില ക്ഷേത്രക്കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ സമ്മതിച്ചു. മത്സ്യബന്ധനം ക്ഷേത്രക്കുളത്തില്‍ അനുവദിക്കില്ലെന്നു ഹിന്ദു ഐക്യവേദി വ്യക്തമാക്കി. കൊട്ടാരക്കര ക്ഷേത്രക്കുളത്തില്‍ ക്ഷേത്രം ഉപദേശകസമിതിയുടെ അനുമതിയോടെയാണു മത്സ്യക്കൃഷി തുടങ്ങിയതെന്നു ഫിഷറീസ് വകുപ്പ് വാദിക്കുന്നു. എന്നാല്‍, ഇതിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമില്ലെന്നാണു സൂചന. തീര്‍ഥസങ്കല്‍പ്പത്തിലാണു ക്ഷേത്രക്കുളങ്ങളെ ഭക്തര്‍ കാണുന്നത്. ക്ഷേത്രക്കുളങ്ങളിലെ മത്സ്യങ്ങളെ ആരും പിടികൂടുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല. 1995-ല്‍ ക്ഷേത്രക്കുളങ്ങള്‍ ശുദ്ധീകരിക്കാനും നവീകരിക്കാനും ലക്ഷ്യമിട്ടു ദേവസ്വം ബോര്‍ഡ് ‘ദേവതീര്‍ഥം’ പദ്ധതിയാരംഭിച്ചു. ഭക്തര്‍ക്കും പൂജാരിമാര്‍ക്കും ദേഹശുദ്ധി വരുത്താനും ആറാട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കുമാണു ക്ഷേത്രക്കുളങ്ങള്‍ ഉപയോഗിക്കുന്നത്. മീനൂട്ട് വഴിപാട് നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. പല ക്ഷേത്രക്കുളങ്ങളും അന്യാധീനപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഉള്ളൂര്‍ പിരപ്പന്‍കോട്…
Read More