രാജ്യത്തെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുക എന്നത്. രാജ്യത്തെ ഏറ്റവും പ്രധാന പരീക്ഷ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്നത പദവിയും ബഹുമാനവുമാണ് ഒട്ടുമിക്കവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണഗതിയില്‍ ചെറുപ്പം മുതല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു വരുന്നത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞാല്‍ ആര്‍ക്കും പ്രചോദനമാവും അത്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശര്‍മ്മയാണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതല്ക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശര്‍മ്മയുടെ സ്വപ്നം. എന്നാല്‍ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശര്‍മ്മയെന്ന വിദ്യാര്‍ത്ഥി. പന്ത്രണ്ടാം ക്ലാസില്‍ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക്…
Read More