തങ്ങള്‍ പാര്‍ക്കില്‍വെച്ച് ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്ന കാമുകനെ പഞ്ഞിക്കിടാന്‍ ക്വട്ടേഷന്‍ നല്കിയ കാമുകി അറസ്റ്റില്‍. ദേശീയ അണ്ടര്‍ 14 ടെന്നീസ് മുന്‍ ജേതാവ് വാസവി ഗണേശനെ(20)യാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ ചെന്നൈ സ്വദേശി നവീദ് അഹമ്മദിന്റെ പരാതിയിലാണ് വാസവിയെ അറസ്റ്റു ചെയ്തത്. നേരത്തെ മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയപ്പോഴാണ് കാമുകിയുടെ ക്വട്ടേഷന്‍ പുറത്തറിഞ്ഞത്. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ വെച്ച് നവീദുമായി സംസാരിക്കുന്നതിനിടെ നവീദ് ഇരുവരും ഒരുമ്മിച്ചുള്ള ചിത്രം പകര്‍ത്തുകയായിരുന്നു. ചിത്രം ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളോട് ഫോണ്‍ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും വാസവി ആവശ്യപ്പെട്ടു. ഈ സംഘം നവീദിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണ്‍ പിടിച്ചുവാങ്ങി. വിട്ടുകിട്ടണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന്…
Read MoreTag: tennis
വില്‍ യൂ മാരീ മരിയാ… മത്സരത്തിനിടെ ഷറപ്പോവയോട് ആരാധകന്റെ വിവാഹാഭ്യാര്‍ഥന; താരത്തിന്റെ മറുപടി ഗാലറിയെ നിശബ്ദമാക്കി;വീഡിയോ കാണാം…
ന്യൂഡല്‍ഹി: ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യറാണി ആരെന്നു ചോദിച്ചാല്‍ അത് റഷ്യന്‍ താരം മരിയ ഷറപ്പോവയാണ്. അഴകും കളിമികവും കൊണ്ട് ടെന്നീസ് കോര്‍ട്ടിനെയും ആരാധകരുടെ മനസ്സിനെയും കീഴടക്കിയാണ് ഷറപ്പോവ യാത്ര തുടരുന്നത്. ഉത്തേജക വിവാദത്തെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും ഇടവേളയെടുത്ത ശേഷം തിരികെ വന്ന താരം താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതും. വിവാദങ്ങളൊന്നും ഷറപ്പോവയുടെ ആരാധകരെ അവരോടുള്ള സ്നേഹത്തിനും, ആരാധനയ്ക്കും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ ഒരു സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഷറപ്പോവയോടുള്ള സ്നേഹം കൂടിയ ഒരു ആരാധകന് പരസ്യമായി വിവാഹാഭ്യര്‍ഥന നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇസ്താംബൂളില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ഷറപ്പോവയെപ്പോലും അമ്പരപ്പിച്ച ചോദ്യം ആരാധകര്‍ ഉയര്‍ത്തിയത്. ഷറപ്പോവ സെര്‍വ് ചെയ്യാനായി നില്‍ക്കുമ്പോഴായിരുന്നു ആരാധകന്റെ ചോദ്യം. മരിയ നീ എന്നെ വിവാഹം ചെയ്യാമോ.? ഇതുകേട്ട് ഗാലറിയില്‍ ചിരി ഉയര്‍ന്നു. ചിലപ്പോള്‍ താങ്കളെ വിവാഹം ചെയ്യുമായിരിക്കും..എന്നുത്തരം നല്കി ഷറപ്പോവ…
Read Moreസെറീന അമ്മയാകുന്നു; 20 ആഴ്ച ഗർഭിണിയെന്ന് വെളിപ്പെടുത്തൽ; 35 കാരിയായ സെറീന റെഡിറ്റ് സഹ ഉടമ അലക്സിസ് ഒഹാനിയനുമായി പ്രണയത്തിലാണ്
ന്യൂയോർക്ക്: ലോക ടെന്നീസിലെ ഇതിഹാസതാരം സെറീന വില്യംസ് അമ്മയാകാൻ പോകുന്നു. സ്നാപ്ചാറ്റിലൂടെ സൈറീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സെറീന അറിയിച്ചു. മഞ്ഞ നിറത്തിലുള്ള നീന്തൽ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടാണ് സെറീന ഇക്കാര്യം വെളിപ്പെടുത്തിയത്. 35 കാരിയായ സെറീന റെഡിറ്റ് സഹ ഉടമ അലക്സിസ് ഒഹാനിയനുമായി പ്രണയത്തിലാണ്. ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടി സ്റ്റെഫി ഗ്രാഫിന്റെ റിക്കാർഡ് തിരുത്തിയ സെറീന അന്നുമുതൽ ടെന്നീസിൽനിന്നും വിട്ടുനിൽക്കുകയാണ്. കാലിഫോർണിയയിലെ ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നും സെറീന പിൻമാറിയിരുന്നു.
Read Moreഇന്ത്യന്‍ ബാഡ്മിന്റണിലെ ഝാന്‍സി റാണി
അജിത് ജി. നായര്‍ പുരസര്‍ല വെങ്കട്ട സിന്ധു എന്ന പി. വി. സിന്ധുവിനെ ഇന്ത്യന്‍ ബാഡ്്മിന്റണിലെ ഝാന്‍സി റാണി എന്നുവേണം വിശേഷിപ്പിക്കാന്‍. കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തി ഇന്ത്യന്‍ ഓപ്പണ്‍ നേടിയ ആ വീര്യത്തെ ഇതില്‍ നന്നായി എങ്ങനെ അനുമോദിക്കണം. ഈ വിജയത്തോടെ ലോകറാങ്കിംഗില്‍ രണ്ടാമതെത്താനും ഈ ഹൈദരാബാദുകാരിക്കായി. മാരിനെതിരായ തോല്‍വി ഒരു പകരം വീട്ടലായിരുന്നു. റിയോയില്‍ തന്നെ തോല്‍പ്പിച്ചു സ്വര്‍ണം നേടിയതിനുള്ള മധുരപ്രതികാരമായിരുന്നു ഈ വിജയം. പി.വി. സിന്ധുവിനെ സൈന നെഹ്വാളില്‍ നിന്നും വ്യത്യസ്്തയാക്കുന്നതും ഈ ആക്രമണ വീര്യം തന്നെ. തുടക്കത്തില്‍ സൈനയുടെ പാതയിലൂടെ തന്നെയായിരുന്നു സിന്ധുവിന്റെ സഞ്ചാരവും. ഇരുവരും ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ നിന്നും വളര്‍ന്നു വന്ന താരങ്ങള്‍. സൈന പിന്നീട് ഗോപിചന്ദിനെ വിട്ട് വിമല്‍ കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും നന്ദികേടുകാണിക്കാന്‍ സിന്ധു തയാറായില്ല. മംഗോളിയന്‍ വംശജർ ആധിപത്യം പുലര്‍ത്തിയിരുന്ന ബാഡ്മിന്റണില്‍…
Read Moreഇതു ഫെഡറര്‍ യുഗം
മയാമി: 91-ാം കിരീടവുമായി ടെന്നീസ് ചക്രവര്‍ത്തി കളം നിറഞ്ഞപ്പോള്‍ കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന് മയാമിയില്‍ നിന്നു കണ്ണീരോടെ മടക്കം. തന്റെ മൂന്നാം മയാമി മാസ്റ്റേഴ്സ് കിരീടം നേടിയ ഫെഡറര്‍ 6-3,6-4 എന്ന സ്കോറിനാണ് സുഹൃത്തും ചിരവൈരിയുമായ നദാലിനെ തോല്‍പ്പിച്ചത്. മയാമിയില്‍ അഞ്ചാം തവണയും കലാശപ്പോരാട്ടത്തില്‍ വീഴാനായിരുന്നു സ്പാനിഷ് കാളക്കൂറ്റന്റെ വിധി. ക്രാന്‍ഡന്‍ പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടിലേക്ക് ഇതിഹാസതാരങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. ഏവരും കാത്തിരുന്ന മത്സരത്തിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ മൂന്നു സര്‍വും നിലനിര്‍ത്തിയ ഇരുവരും 3-3 എന്ന സ്കോറില്‍ തുല്യത പാലിച്ചു. എന്നാല്‍ നാലാം ഗെയിമില്‍ തന്റെ സര്‍വ് നിലനിര്‍ത്തിയ ഫെഡറര്‍ എതിരാളിയുടെ സര്‍വ് ബ്രേക്ക് ചെയ്ത് 5-3ന്റെ ലീഡ് നേടി. തുടര്‍ന്ന് തന്റെ സര്‍വീസ് നിലനിര്‍ത്തിയ ഫെഡറര്‍ 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം തുടര്‍ന്നു. ഇരുവരും സര്‍വുകള്‍…
Read Moreമാരിനെ വീഴ്ത്തി സിന്ധു കിരീടം ചൂടി
ന്യൂഡൽഹി: റിയോയിൽ ഒളിമ്പിക് സ്വർണം തട്ടിത്തെറിപ്പിച്ച കരോളിന മാരിനോട് മധുരപ്രതികാരം തീർത്ത് ഇന്ത്യയുടെ സൂപ്പർ സിന്ധു. ബാഡ്മിന്റൺ പ്രേമികളുടെ സ്വപ്ന ഫൈനലിൽ ഒന്നാം സീഡ് മാരിനെ അട്ടിമറിച്ച് പി.വി സിന്ധു ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് കരസ്ഥമാക്കി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു സ്പാനിഷ് താരം മാരിനെ വീട്ടുമുറ്റത്ത് തേച്ചൊട്ടിച്ചത്. സ്കോർ: 21-19, 21-16. പക വീട്ടാനുള്ളതാണെന്ന് സിന്ധു വിശ്വസിക്കുന്നുണ്ടോ? എന്നു തോന്നിപ്പോവും ഇന്ത്യയിലെത്തിയ മാരിനെ അവർ കൈകാര്യം ചെയ്തവിധം. റിയോയിലെ ആ സ്വപ്ന ഫൈനൽ ഓർമയുണ്ടോ? ഒളിമ്പിക്സ് ഫൈനലിൽ ആദ്യ സെറ്റ് 21-19 ന് മാരിനാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധു (12-21) തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിൽ അവർ സിന്ധുവിനെ 15-21 ന് വീഴ്ത്തി. ഇതാ, ഡൽഹിയിലെത്തിയ മാരിനെ ആദ്യ സെറ്റിൽ സിന്ധു പരാജയപ്പെടുത്തിയത് റിയോയിലെ അതേ സ്കോറിൽ. കട്ടയ്ക്കുകട്ട രണ്ടുപേരും പിടിച്ചെങ്കിലും ഡൽഹിയിലെ ഗാലറികളുടെ…
Read Moreപെയ്സ് സഖ്യത്തിന് കിരീടം
ലെയോണ്‍: ഇന്ത്യൻ ടെന്നീസ് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ലിയാൻഡർ പെയ്സ്. 43–ാം വയസിലും ചുറുചുറുക്കുമായി കളിച്ച പെയ്സ് മെക്സിക്കോയിൽ നടന്ന ലെയോൺ ചലഞ്ചർ ടൂർ ഡബിൾസിൽ കിരീടം സ്വന്തമാക്കി. കനേഡിയൻ താരം ആദിൽ ഷംമസ്ദിനൊപ്പമാണു പെയ്സ് കിരീടം നേടിയത്. ഫൈനലിൽ ബ്രസീൽ-സ്വീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണു പെയ്സ് സഖ്യം കിരീടം നേടിയത്. സ്കോർ: 6–1, 6–4. സീസണിലെ ആദ്യ കിരീടമാണു പുതിയ ഡബിൾസ് പങ്കാളിക്കൊപ്പം പെയ്സ് സ്വന്തമാക്കിയത്. കരിയറിലെ 20-ാം ചലഞ്ചർ കിരീടവും.
Read Moreസിന്ധു സെമിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഒളിമ്പിക് മെഡലുകള്‍ സമ്മാനിച്ച പി.വി. സിന്ധുവും സൈന നെഹ്വാളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം സിന്ധുവിനൊപ്പം. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ താരയുദ്ധം. ആവേശകരമായ മത്സരത്തില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്. 21-16, 22-20നായിരുന്നു റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവിന്റെ ജയം. സെമിയില്‍ സിന്ധു ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യൂനെ നേരിടും. ആദ്യഗെയിമില്‍ തുടക്കത്തിലേ ലീഡ് നഷ്ടപ്പെടാതെ കുതിച്ച സിന്ധു ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സൈന ശക്തമായി തിരിച്ചുവന്നു. തുടക്കത്തിലേ ലീഡ് നേടാന്‍ സൈനയ്ക്കായി. എന്നാല്‍, വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന സിന്ധു സൈനയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചുകൊണ്ടിരുന്നു. ലീഡുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് 19-17ന് മുന്നില്‍ നില്ക്കുമ്പോള് വരുത്തിയ പിഴവ് സിന്ധുവിനെ മത്സരത്തിലേക്കു…
Read More