സോളാര്‍ കേസില്‍ ഉരുണ്ട തലകളില്‍ ഒന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റേത്. സോളാര്‍ കേസിന്റെ കോലാഹലങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും ജോപ്പനെ മറന്നുവെങ്കിലും അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് അത്ര പെട്ടെന്ന് ജോപ്പനെ മറക്കാന്‍ പറ്റുമായിരുന്നില്ല. ജോപ്പനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജോപ്പന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് സംഗീത ലക്ഷ്മണ. എന്റെ കൂടെയുള്ള ഈ ആളിനെ അറിയുമോയെന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ജോപ്പന്റെ ഇന്നത്തെ അവസ്ഥ വളരെ കഷ്ടമാണെന്നും നഴ്സായി ജോലി നോക്കുന്ന ഭാര്യയുടെ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമെന്നും പറയുന്നു.”സോളാര്‍ കേസ് പൊട്ടിതെറിച്ച് പുറപ്പെട്ടപ്പോള്‍ മാധ്യമക്കാരുടെ കൊലവിളി ശമിപ്പിക്കാന്‍ വേണ്ടി യുഡിഎഫ്കാര്‍ കൊടുത്ത കുരുതി. നേര്‍ച്ച കോഴി. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിറ്റ് കാശാക്കി, ക്ലിഫ് ഹൗസില്‍ വാണിജ്യത്തിനും പീഡനത്തിനും സൗകര്യം ചെയ്തു കൊടുത്തു എന്നൊക്കെയാവും അന്ന് ജോപ്പനെ കുറിച്ച് നമ്മളിലേക്ക്…
Read More