കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി.) കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് തട്ടുകടകളെ ഐ.ബി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം. തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്ട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണമാണ് തീരദേശത്തെ ചില തട്ടുകടകളില്‍ എത്തിനില്‍ക്കുന്നത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചന ലഭിച്ചതായും അറിയുന്നു. കോവിഡ് കാലത്ത് സേവനത്തിനാണെന്ന…
Read MoreTag: terrorism
എന്തുകൊണ്ട് കാഷ്മീരിലെ യുവാക്കള്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നു ! കഴിഞ്ഞ വര്‍ഷം മാത്രം ഭീകരസംഘടനകളില്‍ ചേര്‍ന്നത് 200ലധികം യുവാക്കള്‍; ഭൂമിയിലെ സ്വര്‍ഗം എങ്ങനെ ഭൂമിയിലെ നരകമായി…
ഫെബ്രുവരി 14ന് വൈകിട്ട് തങ്ങളെ തേടിയെത്തിയ വാര്‍ത്ത ഗുലാം ഹസന് ദറിനെയും കുടുംബത്തെയും ഞെട്ടിക്കുന്നതായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത് തന്റെ 19കാരനായ മകനായിരുന്നു എന്ന ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആ വയോധികനായില്ല. ഒരു വര്‍ഷം മുമ്പ് പരീക്ഷയ്ക്കിടെ കാണാതായ മകന് ചാവേറായത് എങ്ങനെയെന്ന് നിരക്ഷരനായ ഈ പിതാവിനറിയില്ല. മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു. പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം. രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടത്തിലും വിശ്വാസമില്ലാത്ത ഒരു മനോനിലയിലേക്കാണ് കാഷ്മീര്‍ ജനത കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്. ഈ സാഹചര്യത്തെ പരമാവധി ചൂഷണം ചെയ്യുകയാണ്…
Read Moreമനുഷ്യരാശിക്കു ഏറ്റവും വലിയ ഭീഷണി പാകിസ്ഥാന് ! നമ്മുടെ അയല്‍രാജ്യത്ത് തഴച്ചുവളരുന്നത് സിറിയയേക്കാള്‍ മൂന്നു മടങ്ങ് ഭീകരവാദം; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യം…
മനുഷ്യരാശിയ്ക്ക് ഏറ്റവും വലിയ ഭീഷണി പാകിസ്ഥാനെന്നു റിപ്പോര്‍ട്ട്. ആഗോളഭീകരതയുടെ കളിത്തൊട്ടിലായ പാകിസ്ഥാനില്‍ തഴച്ചു വളരുന്ന ഭീകരവാദം സിറിയയുടേതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ)’ റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെതിരേ ഗുരുതര പരാമര്‍ശങ്ങളുള്ളത്. അഫ്ഗാനിലെ താലിബാന്, ലഷ്കറെ തൊയ്ബ എന്നിവയാണു രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന സംഘങ്ങള്‍. ഭീകരര്‍ക്കു താവളമൊരുക്കി ലോകത്തിനാകെ ഭീഷണിയാകുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനാണു മുന്നില്‍. ലോകത്തെ ഭീകരരുടെ കണക്കുകള്‍ നോക്കിയാല്‍ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാക്കിസ്ഥാനിലാണെന്നു കാണാം. അഫ്ഗാനിസ്ഥാനിലും ഭീകരസംഘങ്ങളുടെ സാന്നിധ്യമുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി ദശകത്തില്‍ നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും എടുക്കേണ്ട നയതീരുമാനങ്ങളെക്കുറിച്ചുമാണ് 80 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പലവിധ തീവ്രവാദങ്ങള്‍ വര്‍ധിക്കുന്നതും ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രയാസങ്ങളും ഇക്കാലയളവില്‍ ജനങ്ങളെ ദോഷകരമായി…
Read Moreകാഷ്മീരില്‍ മൗലീകവാദ ആശയങ്ങള്‍ ധ്രുതഗതിയില്‍ ശക്തിപ്രാപിക്കുന്നു; സൗദി പിന്തുണയില്‍ ഓരോ ഗ്രാമത്തിലും വഹാബിസം ചുവടുറപ്പിക്കുന്നു;മൗലീകവാദം ഇത്ര ശക്തമായത് മോദി അധികാരത്തില്‍ എത്തിയ ശേഷം
ന്യൂഡല്‍ഹി: സംഘര്‍ഷ ഭൂമിയായിരുന്ന കാഷ്മീര്‍ പതിയെ സമാധാനത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇവിടെ ഭീകരവാദം അതീവശക്തി പ്രാപിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹിന്ദുത്വവാദിയായ ഭരണാധികാരി അധികാരത്തിലെത്തിയെന്ന പൊതു വികാരമാണ് കാഷ്മീര്‍ ജനതയെ നയിക്കുന്നത്. ഇതുമൂലം കാഷ്മീര്‍ കടുത്തര മതമൗലീകവാദ ആശയങ്ങളോട് അടുക്കുകയാണ്. സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഒരു സാഹചര്യത്തില്‍ സമാധാനവാദികള്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷം കാഷ്മീരില്‍ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റമാണ്. കാഷ്മീരില്‍ മുമ്പെങ്ങുമില്ലാത്ത വിധം മൗലീകവാദം പടര്‍ന്നു പന്തലിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മാസം ഇവിടുത്തെ ഒരു മോസ്കിലെ മുസ്ലിം പുരോഹിതനായ മുഫ്തി സബിര്‍ അഹ്മദ് ഖാസ്മി കാശ്മീരിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയും പൊലീസ്…
Read Moreജമാ അത്തെ നേതാക്കളെയും മുസ്ലീം പുരോഹിതരെയും വധിക്കും, ഹിന്ദു നേതാക്കള്‍ക്കൊപ്പം അമ്പലങ്ങളും തകര്‍ക്കും, ഒടുക്കം കലാപം, ഇന്ത്യയെ കുരുതിക്കളമാക്കാനുള്ള ഐഎസ് ശ്രമങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി : ഐഎസ് ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ട്. എൻഐഎ പിടികൂടിയ മലയാളിയായ മെയ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് മുസ്ലിം- ഹിന്ദു നേതാക്കന്മാരെ ആക്രമിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായി സമ്മതിച്ചതെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജമാ അത്ത് ഇസ്ലാമി നേതാക്കളെയും അഹമ്മദിയ മോസ്കുകളും ഹിന്ദു നേതാക്കളെയുമാണ് ഇവർ ലക്ഷ്യം വച്ചിരുന്നത.് ഐഎസ് ആശയങ്ങളെ എതിർത്തിരുന്നതിനാലാണ് ഇവരെ ലക്ഷ്യം വച്ചരുന്നതെന്നാണ് മെയ്ദീൻ പറയുന്നത്. ഡിസംബറിൽ അബുദാബിയിൽ പിടിയിലായ മെയ്ദീനെ കഴിഞ്ഞ 14നാണ് എൻഐഎയ്ക്ക് പോലീസ് കൈമാറിയത്. ഐഎസിന്റെ രഹസ്യ ഒാൺലൈൻ ഗ്രൂപ്പിൽ ഇന്ത്യയെ ആക്രമിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നതായും മെയ്ദീൻ പറഞ്ഞു. ബാബ് അൽ നൂർ എന്ന ടെലഗ്രാം ഗ്രൂപ്പിൽ രാഹുൽ ഈശ്വർ അടക്കം പങ്കെടുക്കുന്ന ജമാ അത്ത് ഇസ്ലാമിയുടെ കൊച്ചിയിലെ പരിപാടിയെക്കുറിച്ച് വിശദമായി പോസ്റ്റ് ചെയ്തിരുന്നു. ഈ പരിപാടിയെ നമ്മൾ ലക്ഷ്യം…
Read More