അതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം തുടരുന്നതിനിടെ കേരളം ഉള്‍പ്പെടെയുള്ള സമുദ്രതീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് പോയ ചൈനീസ് കപ്പല്‍ ദുരൂഹത പടര്‍ത്തി. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള കേരള തീരത്ത് കൂടി ശ്രീലങ്കയിലെ കൊളംബോയിലേക്ക് നീങ്ങിയ കപ്പലിന്റെ ഓരോ നീക്കവും കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പലുകള്‍ നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസം മുന്‍പായിരുന്നു സംഭവം. ഇത്തരമൊരു കപ്പലിന്റെ സാന്നിധ്യം മനസിലാക്കിയ ഉടന്‍ തന്നെ സേനയുടെ കൊച്ചി ആസ്ഥാനത്ത് നിന്നുള്ള കപ്പലുകളും വിഴിഞ്ഞത്തുള്ള ചെറിയ കപ്പലും നിരീക്ഷണത്തിന് ഇറങ്ങി. കൊളംബോയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും കപ്പലിന്റെ ഓരോ ചലനവും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു. കേരള തീരത്ത് ഇനിയും ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, തീരസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിഴിഞ്ഞം സ്റ്റേഷനിലേക്ക് പുതിയ ചെറുകപ്പല്‍ ഉടന്‍ എത്തും. സി 411 എന്ന് പേരുള്ള പുതിയ കപ്പല്‍ ഏപ്രില്‍…
Read MoreTag: terrorist attack
തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും പാകിസ്ഥാന് കോപ്പുകൂട്ടുന്നതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സി; മുംബൈ ഭീകരാക്രമണത്തിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്കിയതും ഇതേ ഏജന്‍സി…
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതോടെ രാജ്യത്ത് വന്‍തോതിലുള്ള ഭീകരാക്രമണത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കും പാകിസ്ഥാന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. മുമ്പ് മുംബൈ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയില്‍ കടല്‍ത്തീരങ്ങള്‍ വഴി ഭീകരര്‍ നുഴഞ്ഞുകയറാനും ആക്രമണം നടത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയ അമേരിക്കയിലെ ഇന്റലിജന്‍സ് ഏജന്‍സിയുടേതാണ് ഇപ്പോഴത്തെ ജാഗ്രതാ നിര്‍ദ്ദേശവും എന്നതിനാല്‍ കേന്ദ്രം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ കലാപം സൃഷ്ടിച്ചാല്‍ അത് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് പാകിസ്ഥാന് നന്നായറിയാമെന്നും ഇന്ത്യ കൂടാതെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്നും ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്സ് അറിയിച്ചു. പാക്കിസ്ഥാന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് രാജ്യത്തിന് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോകവ്യാപകമായി ഭീകരപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പഠിച്ച് വിലയിരുത്തുന്ന സമിതി യോഗത്തിലാണ് ഡാന്‍ കോട്സ് ഈ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ താല്പര്യങ്ങള്ക്കെതിരെ നടത്തുന്ന പടനീക്കം എന്ന നിലയിലാണ്…
Read More