ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ തൗഹീദ് ജമായത്തിന് തമിഴ്‌നാട്ടിലും വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന. രാമനാഥപുരം, തഞ്ചാവൂര്‍, കാരയ്ക്കല്‍ എന്നിവടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. റിയാസ് അബൂബക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ മറ്റുചില നഗരങ്ങളിലുമെത്തിയതായി കരുതപ്പെടുന്ന അജ്ഞാതന്‍ ആരെന്നുമറിയാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. തൗഹീദ് ജമായത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ സംഘടകളെയും എന്‍ഐഎ നിരീക്ഷിച്ചുവരികയാണ്. തൗഹീദ് ജമായത്തിന്റെ തമിഴ്നാട് ഘടകത്തിന് ലങ്കന്‍ സംഘടനയുമായി ബന്ധമുണ്ട്. റിയാസ് അബൂബക്കര്‍ സ്വന്തം താത്പര്യപ്രകാരമാണ് ചാവേറാകാന്‍…
Read More