കടത്തില്‍ നിന്ന് കടത്തിലേക്ക് മൂക്കു കുത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്ന ടോമിന് തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നു തെറിപ്പിക്കാന്‍ സിഐടിയു. തച്ചങ്കരിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സംഘടന തകരുമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കാന്‍ സിഐടിയു. ഫ്രാക്ഷന് യോഗം ചേരാന്‍ ഒരുങ്ങുകയാണ്. തച്ചങ്കരിയെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടി. എംപ്ലോയീസ് അസോസിയേഷനില്‍നിന്നു ജീവനക്കാര്‍ അകലുമെന്ന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു യോഗം ചേരുന്നത്. കോര്‍പ്പറേഷന്റെ ആസ്ഥാന ഓഫീസില്‍ തമ്പടിച്ചിരുന്ന സംസ്ഥാന നേതാക്കളെ സ്ഥലം മാറ്റിയതും ജീവനക്കാര്‍ക്ക് അസോസിയേഷന്റെ ശിപാര്‍ശ കൂടാതെ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം നല്കിയതും തച്ചങ്കരിയെ യൂണിയന്റെ കണ്ണിലെ കരടാക്കിയിരുന്നു. ഒന്നാം തീയതിയ്ക്കു മുമ്പു തന്നെ ശമ്പളം നല്‍കുക കൂടി ചെയ്തതോടെ ജീവനക്കാര്‍ തച്ചങ്കരിയ്ക്കു പിന്നില്‍ അണിനിരന്നു. ഇതോടെ സംഗതി കൈവിട്ടു പോകുമെന്നു മനസിലാക്കിയതോടെയാണ് സിഐടിയു ഫ്രാക്ഷന് ചേരുന്നത്. ഇന്നു…
Read More