രക്ഷാപ്രവര്‍ത്തനം വിജയം കൈവരിച്ചപ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നു; ക്യാപ്റ്റന്‍ ജസീക്ക മനസു തുറക്കുന്നു…

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട 12 കുട്ടികളുടെയും പരിശീലകന്റെയും കൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ഥന ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതമായി പുറത്തെത്തിയതോടെ ആഹ്ലാദ തിരയിളക്കത്തിലാണ് ലോകം. ഇവരെ പുറത്തെത്തിക്കാന്‍ നേതൃത്വം കൊടുത്ത കമാന്‍ഡിംഗ് ടീമിലെ ക്യാപ്റ്റന്‍ ജെസീക്ക ടെയ്റ്റിനും ലോകത്തോടു ചിലത് പറയാനുണ്ട്. ഇന്‍ഡോ-പസഫിക് കമാന്‍ഡ് വക്താവാണ് ജെസീക്ക. രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട 35 അംഗ ടീമിലെ ഈ പെണ്‍മുഖത്തെ ആരാധനയോടെ അതിലുപരി ബഹുമാനത്തോടെയാണ് ഇന്നു ലോകം കാണുന്നത്. ഗുഹയിലകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയിട്ടേ അവിടെ നിന്ന് മടക്കമുള്ളൂ എന്നാണയിട്ട ടീമിനെ പ്രതിനിധീകരിച്ചു കൊണ്ട് ജെസീക്ക മനസു തുറക്കുന്നു. ‘രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഗുഹയിലകപ്പെട്ട കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം. രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നല്‍കുന്ന ഗവണ്‍മെന്റിന്റെ മനോഭാവവും സന്തോഷം നല്‍കുന്നുണ്ട്. രക്ഷാദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു…

Read More

പരിശീലകന്‍ ഏകാപ്പോള്‍ ചന്ദാവോങ് ഒരു ദിവസം തനിച്ച് ഗുഹയില്‍ കഴിയേണ്ടി വരും ! നാളെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്ക കൂട്ടുന്നു; ഇന്ന് നിര്‍ണായക ദിനം

ബാങ്കോക്ക്:തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ഏകാപോള്‍ ചന്ദാവോങ് ഒരു ദിവസം ഗുഹയില്‍ തനിച്ചു കഴിയേണ്ടി വരും. 25കാരനായ ചന്ദാവോങ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഇനി ഗുഹയില്‍ അവശേഷിക്കുന്നത്. ബാക്കിയുണ്ടായിരുന്ന എട്ടുപേരെ രണ്ടു ദിവസങ്ങളിലായി രക്ഷപ്പെടുത്തി. ഇനിയുള്ള നാലുകുട്ടികളെ ആദ്യം പുറത്തെത്തിക്കാനാവും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതിനു ശേഷമാവും പരിശീലകനെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തൂ. മൂന്നാംഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികള്‍ക്കൊപ്പം പരിശീലകനെ പുറത്ത് കൊണ്ടുവരാനുള്ള തീരുമാനം രക്ഷാപ്രവര്‍ത്തനത്തിന്റെ തലവന്‍ ഒസോട്ടാനകോണ്‍ നിരസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണം എല്ലാം ചെയ്യാന്‍ എന്നതിനാല്‍ അധികഭാരം എടുക്കേണ്ടെന്നാണ് ഒസോട്ടാനകോണിന്റെ നിര്‍ദേശം. അതുകൊണ്ടു തന്നെ മുമ്പത്തെ പോലെ നാലു പേര്‍ വീതം മതിയെന്ന് അദ്ദേഹം രക്ഷാപ്രവര്‍ത്തകരോട് കര്‍ശനമായി പറയുകയും ചെയ്തിരിക്കുകയാണ്. ജൂണ്‍ 23 നായിരുന്നു പരിശീലകനും മറ്റ് 12 കുട്ടികളും ഗുഹയില്‍ കുടുങ്ങിയത്. ഇവര്‍ ഗുഹയില്‍ കയറിയതിന് പിന്നാലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്…

Read More

കുട്ടികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനു കാരണക്കാരന്‍ പരിശീലകന്‍ ! സന്യാസ ജീവിതത്തിലൂടെ സ്വായത്തമാക്കിയ ആത്മബലം കുട്ടികളിലേക്ക് പകര്‍ന്ന് അവര്‍ക്ക് ധൈര്യമേകിയ ഏകാപോള്‍ ചാന്ദാവോങിന്റെ കഥ ഇങ്ങനെ…

ലോകം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കു വേണ്ടി. ആ പ്രാര്‍ഥനയുടെ ഫലമായി ആവണം നാലുകുട്ടികളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ബാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി വീണ്ടും മഴ എത്തിയിത് ആശങ്ക പകര്‍ന്നിരുന്നു. ഗുഹയുടെ ഇരുട്ടില്‍ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കുട്ടികള്‍ കൈപിടിക്കുമ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നത് ആ പരിശീലകനെ കൂടിയാണ്. സന്ന്യാസജീവിതം നയിച്ചിരുന്ന ഏകാപോള്‍ ചാന്ദാവോങ് എന്ന ആ പരിശീലകനെ. ചെളിയും വെള്ളവും നിറഞ്ഞ് ഇരുളടഞ്ഞ ഗുഹയില്‍ തായ്‌ലന്‍ഡിലെ 12 കുട്ടി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ സഹായകരമായത് കൂടെയുളള പരിശീലകന്‍ പകര്‍ന്നു നല്‍കിയ ആത്മധൈര്യമാണ്. കളിയില്‍ മാത്രമല്ല ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പരിശീലനം കൂടി അയാള്‍ പങ്കുവയ്‌ക്കേണ്ടി വന്നത് നിമിത്തമാകാം. സന്ന്യാസ ജീവിതം നയിച്ചിരുന്ന 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…

Read More

തായ്ഗുഹയില്‍ മുങ്ങല്‍വിദഗ്ധന്‍ ശ്വാസംമുട്ടി മരിച്ചു ! അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഓക്‌സിജന്‍ പൈപ്പ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നു; മുങ്ങല്‍ വിദഗ്ധനു സാധിക്കാത്തത് നീന്താനറിയാത്ത കുട്ടികള്‍ക്ക് സാധിക്കുമോയെന്ന് ആശങ്ക

ബാങ്കോക്ക്: ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. തായ് നാവിക സേനയിലെ മുന്‍ മുങ്ങല്‍വിദഗ്ധന്‍ സമന്‍ പൂനന്‍ (38) ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ഗുഹാമുഖത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സമന്റെ മൃതദേഹം ഏതു വിധേനയും ഗുഹയ്ക്കുള്ളില്‍ നിന്നും പുറത്തെത്തിക്കുമെന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന തായ് നേവി സീല്‍ കമാന്‍ഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകന്റെ മരണം ഗുഹയിലകപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. മുങ്ങല്‍വിദഗ്ധനായ രക്ഷാപ്രവര്‍ത്തകനു മറികടക്കാന്‍ സാധിക്കാത്തതു നീന്തല്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ എങ്ങനെ മറികടക്കുമെന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചു. പത്തു ദിവസത്തിനുള്ളില്‍ കാലവര്‍ഷം ആരംഭിക്കുമെന്നതും അപകടസാധ്യത ഉയര്‍ത്തുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകന്റെ മരണം ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകന്‍ മരിച്ചതില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഗുഹയ്ക്കുള്ളില്‍ അഞ്ചു കിലോമീറ്റര്‍…

Read More