ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തെ ശ്വാസം അടക്കിപ്പിടിച്ചാണ് ലോകം നോക്കിക്കണ്ടത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ദൗത്യം എന്നാണ് ദൗത്യസംഘാംഗമായ ഡെറിക് ആന്‍ഡേഴ്‌സണ്‍ രക്ഷാപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കുന്നത്.ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളെയും അവരുടെ പരിശീലകനെയും വെള്ളം നിറഞ്ഞ ഗുഹയില്‍നിന്നു രക്ഷിച്ചത് ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഗുഹയ്ക്കുള്ളില്‍ ഒട്ടും വെളിച്ചമില്ലാത്തതും വെള്ളം നിറഞ്ഞതുമായ പത്തോളം അറകളാണുണ്ടായിരുന്നത്. കുട്ടികളുമായി ഇത്തരം ഓരോ അറയും മറികടക്കാന്‍ അരമണിക്കൂറിലേറെ വീതമാണെടുത്തത്. കുട്ടികളുമായി നാലു കിലോമീറ്റര്‍ താണ്ടുന്നതിനിടെ ചിലയിടങ്ങളില്‍ കുത്തനെയുള്ള, ‘ചതിക്കെണികളുള്ള’ പാറക്കെട്ടിലൂടെ കയറുകയും ഇറങ്ങുകയും വേണ്ടിവന്നു. കുട്ടികളും അവരുടെ കോച്ചും അവിശ്വസനീയമാം വിധം മനോധൈര്യമുള്ളവരായിരുന്നെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള യു.എസ്. വ്യോമസേനയില്‍നിന്നുള്ള വിദഗ്ധനാണ് ആന്‍ഡേഴ്സണ്‍. കോച്ചിന്റെയും കുട്ടികളുടെയും ഇച്ഛാശക്തി അപാരമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ജൂണ്‍ 28 നു ഗുഹാമുഖത്ത് എത്തിയപ്പോള്‍തന്നെ പ്രതിസന്ധികളും…
Read More