65 പൈസ കുടിശ്ശിക അടച്ചില്ല; ജപ്തി നോട്ടീസുമായി പഞ്ചായത്ത് അധികൃതര്‍ വീട്ടിലെത്തി;തമാശപ്പടങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം തലശ്ശേരിയില്‍

തലശ്ശേരി: ഭവനനികുതി അടയ്ക്കാത്തതിന് വീട്ടുടമയ്ക്ക് 65 പൈസയുടെ ജപ്തി നോട്ടീസ്. മമ്പറത്തിനടുത്ത കേളാലൂര്‍ വര്‍ഷ ഹൗസില്‍ എം.സുരേഷിനാണ് വേങ്ങാട് പഞ്ചായത്ത് ജപ്തി നോട്ടീസ് നല്‍കിയത്. 2013-14 വര്‍ഷത്തെ നികുതി കുടിശ്ശികയുടെ പേരിലാണ് പഞ്ചായത്ത് ജീവനക്കാരി ജപ്തി നോട്ടീസുമായി ശനിയാഴ്ച സുരേഷിന്റെ വീട്ടിലെത്തിയത്. ജീവനക്കാരിക്ക് 65 പൈസയുടെ ജപ്തി നോട്ടീസുമായി പഞ്ചായത്ത് ഓഫീസില്‍നിന്ന് കേളാലൂരിലെ വീട്ടില്‍ നോട്ടീസെത്തിക്കാന്‍ ബസിനും ഓട്ടോയ്ക്കുമായി 50 രൂപയിലേറെ ചെലവുവരുമെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെയും പഞ്ചായത്ത് അധികൃതര്‍ അപഹാസ്യരായി.കുടിശ്ശികയുള്ള കാര്യം ഉദ്യോഗസ്ഥരാരും നേരത്തേ അറിയിച്ചിരുന്നില്ലെന്നാണ് സുരേഷ് പറയുന്നത്. പഞ്ചായത്തിലെ ഒട്ടേറെപ്പേര്‍ക്ക് ഇത്തരം കുടിശ്ശികയുള്ളതായാണ് അറിയാന്‍ കഴിഞ്ഞതെന്നും സുരേഷ് പറഞ്ഞു. എന്തായാലും പഞ്ചായത്തിനാകെ നാണക്കേടായിരിക്കുകയാണ് സംഭവം.

Read More