തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടി ഫുട്ബോള്‍ താരങ്ങളെയും പരിശീലകനെയും പുറത്തെത്തിച്ച സാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദവിവരങ്ങള്‍ പുറത്ത്. രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികളെ ഉറക്കി സ്ട്രെച്ചറില്‍ കിടത്തിയാണ് പുറത്തെത്തിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. സാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ തായ് നേവി സീല്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി പുറത്തു വിട്ടു. ഇതില്‍ കുട്ടികളെ സ്ട്രെച്ചറില്‍ പൊതിഞ്ഞ് പുറത്തെത്തിക്കുന്നതായാണ് കാണുന്നത്. ഗുഹയിലെ ഏറ്റവും ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ വഴികളില്‍ വിദഗ്ധരായ ഡൈവര്‍മാര്‍ പോലും ഭയപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനാലാണ് കുട്ടികളെ ഉറക്കി കൊണ്ടു വന്നത്. ‘രക്ഷാപ്രവര്‍ത്തനത്തിനിടെ ചില കുട്ടികള്‍ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകള്‍ അസാധാരണമാംവിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്രയെന്ന് സുരക്ഷാ സേനയിലെ ഒരംഗം പറഞ്ഞു. ഇവര്‍ക്ക് ചെറിയ രീതിയില്‍ ഉറങ്ങുന്നതിനുള്ള മരുന്ന് നല്‍കിയിരുന്നു. വരുന്ന വഴികളിലെല്ലാം ഇടയ്ക്കുളള പോയിന്റില്‍ ഡോക്ടര്‍മാരെ നിര്‍ത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യനിലയും…
Read More