ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട കുട്ടികള്‍ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ലോകം. പരിശീലകനും 12 അംഗ ഫുട്‌ബോള്‍ ടീമും രണ്ടാഴ്ച ഗുഹയ്ക്കകത്തു കഴിഞ്ഞതിനു ശേഷമാണ് പുറംലോകം കണ്ടത്. യഥാര്‍ഥത്തില്‍ ഒരു മണിക്കൂര്‍ ചിലവഴിക്കാനായാണ് കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കടന്നത് എന്നാല്‍ അപകടകരമായ നിലയില്‍ ഗുഹയിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയത് ഇവരെ അപകടത്തിലാക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് 12 കളിക്കാരേയും അവരുടെ 25 കാരനായ പരിശീലകനെയും രക്ഷാപ്രവര്‍ത്തകര്‍ വെളിയില്‍ കൊണ്ടുവന്നത്. തായ് നേവി സീലുകളും അന്താരാഷ്ട്ര ഡൈവിംഗ് സംഘവും ഗുഹാ വിദഗ്ദ്ധരുമെല്ലാം ചേര്‍ന്നപ്പോള്‍ ചൊവ്വാഴ്ച എല്ലാവരേയും രക്ഷപ്പെടുത്തി. ജൂണ്‍ 23 നായിരുന്നു വടക്കന്‍ പ്രവിശ്യയായ ചിയാംഗ് റായിയിലെ താം ലുവാംഗ് ഗുഹയില്‍ കുട്ടികള്‍ പോയത്. കളിയ്ക്കു ശേഷം ഒരു വിനോദത്തിനായാണ് ഗുഹയില്‍ കയറിയത്. എന്നാല്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞപ്പോള്‍ ഇവര്‍ ഗുഹയില്‍ അകപ്പെടുകയായിരുന്നു.കളികഴിഞ്ഞ് ഗുഹകാണാന്‍…
Read More