തമ്പി കണ്ണന്താനത്തോട് മോഹന്‍ലാല്‍ പറഞ്ഞു ‘സോറി ഈ രംഗം എനിക്ക് പറ്റില്ല’ ! മെഗാഹിറ്റ് സിനിമ മാന്ത്രികത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വിസമ്മതിച്ച ആ രംഗം ഇങ്ങനെയായിരുന്നു…

മോഹന്‍ലാലിനെ താരരാജാവാക്കിയ സംവിധായകനാണ് തമ്പി കണ്ണന്താനം. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് മാന്ത്രികം. എന്നാല്‍ മാന്ത്രികത്തിന്റെ ചിത്രീകരണവേളയില്‍ ചിലരംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്കു പറ്റില്ലെന്ന് മോഹന്‍ലാല്‍ തമ്പി കണ്ണന്താനത്തോട് പറഞ്ഞിരുന്നതായി തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരിയുടെ വെളിപ്പെടുത്തല്‍ ‘ഇന്ദ്രജാല’ ത്തിനു ശേഷം മോഹന്‍ലാലിനെ വച്ച് ഒരു മാസ് ത്രില്ലര്‍ വേണം തമ്പി കണ്ണന്താനത്തിന്. മോഹന്‍ലാല്‍ ഫാന്‍സിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നൊരു സിനിമ. ആര് എഴുതും? തൊട്ട് മുമ്പ് തമ്പി കണ്ണന്താനം എടുത്ത സിനിമ സുരേഷ് ഗോപി നായകനായ ‘ചുക്കാന്‍ ‘ ആയിരുന്നു. ബാബു പള്ളാശ്ശേരി ആയിരുന്നു തിരക്കഥ. മോഹന്‍ലാലിനു വേണ്ടി ബാബുപള്ളാശ്ശേരി എഴുതിയ തിരക്കഥ ആയിരുന്നു ‘ചുക്കാന്‍’. എന്നാല്‍ മോഹന്‍ലാലിന് തിരക്കായതോടെ നായകനായി സുരേഷ്‌ഗോപിയെത്തി. പടം പ്രതീക്ഷിച്ചതു പോലെ വിജയിച്ചതുമില്ല. തുടര്‍ന്ന് മോഹന്‍ലാല്‍ സിനിമ ബാബു പള്ളാശ്ശേരിയെ ഏല്‍പ്പിക്കാന്‍ തമ്പി കണ്ണന്താനം തീരുമാനിച്ചു. തമ്പി കണ്ണന്താനം ബാബു പള്ളാശ്ശേരിയോട്…

Read More