ഒരു കാലത്ത് മലയാളത്തിലെ ഗ്ലാമര്‍ നായികയായിരുന്നു പ്രമീള. നിരവധി ചിത്രങ്ങളില്‍ പ്രമീള വേഷമിട്ടിട്ടുണ്ട്. രവികുമാറിന്റെയും വിന്‍സെന്റിന്റെയും രാഘവന്റെയും ഒക്കെ നായികയായി പ്രമീള തിളങ്ങി നിന്നിരുന്നു. തമ്പുരാട്ടി എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയതോടെയാണ് താരം മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ഇപ്പോള്‍ തമ്പുരാട്ടിയിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി. പ്രമീളയുടെ വാക്കുകള്‍ ഇങ്ങനെ…’തമ്പുരാട്ടി ഒരു ഗ്ളാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്ളാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ…
Read More