രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പറേഷന് മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത്…
Read MoreTag: thane
ഇങ്ങനെ പ്രസവമെടുക്കുന്നത് രണ്ടാം തവണ! റെയില്‍വേ പ്ലാറ്റ്ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥ; സംഭവത്തില്‍ കൗതുകം പൂണ്ട് യാത്രക്കാര്‍
താനെ: പ്രസവം എപ്പോള്‍ എവിടെവച്ച് വേണമെങ്കിലും നടക്കാം. വിമാനത്തില്‍ വച്ച് പ്രസവിച്ച സംഭവങ്ങള്‍ ലോകത്ത് അപൂര്‍വമല്ലാതായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പ്രസവ വാര്‍ത്ത റെയില്‍വേസ്റ്റേഷനില്‍ നിന്നുമാണ്. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് യുവതിയുടെ സുഖപ്രസവം നടന്നത്. പ്രസവമെടുത്തതാവട്ടെ ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിളും. പൂര്‍ണ്ണ ഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്ഫോമിലെത്തുന്നത്. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണാന്‍ ഘാട്കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു നഴ്സും കോണ്‍സ്റ്റബിളായ ശോഭാമോട്ടെയും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് പ്ലാറ്റ്ഫോമിലേക്ക് ശോഭ മോട്ടെ ഓടിയെത്തുത്തന്നത്. ഉടന്‍ തന്നെ പുതപ്പുപയോഗിച്ച് മറച്ച് പ്ലാറ്റ്ഫോമില്‍ തന്നെപ്രസവിക്കാനുള്ള സൗകര്യം ഇവര്‍ സജ്ജമാക്കി.സഹായത്തിനായി യാത്രക്കാരിയായ നഴ്സുമെത്തി. ഇരുവരും സഹായത്തിനെത്തി അധികം താമസിയാതെ തന്നെ പ്രസവം നടന്നു. ഇതിനു മുമ്പ് ഛത്രപതി ശിവജി ടെര്‍മിനലിലും…
Read More