ദുര്‍മന്ത്രവാദികളെയും വ്യാജസിദ്ധന്മാരെയും മുട്ടിയിട്ട് വഴിയേ നടക്കാന്‍ കഴിയാത്ത നാടാണ് കാസര്‍ഗോഡ്. എന്നാല്‍ എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കാത്ത നാട്ടുകാര്‍ ഇവര്‍ക്കു വളം വയ്ക്കുകയും ചെയ്യുന്നു. കാഞ്ഞങ്ങാട് അവിക്കര സ്വദേശിനിയായ തന്സീനയെന്ന ടീനയുടെയും ജീവിതം കവര്‍ന്നെടുത്തത് ഇത്തരമൊരു മന്ത്രവാദമാണ്. ഭര്‍തൃമതിയായ തന്‍സീന പട്ടാപ്പകല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്ന്നുള്ള അന്വേഷണമാണ് വ്യാജസിദ്ധനിലേക്ക് എത്തിയത്. തന്‍സീറ മരിച്ച ദിവസം ക്വാര്‍ട്ടേഴ്സില്‍ ഒരു സിദ്ധന് മന്ത്രവാദം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അജാനൂര്‍ കാറ്റാടി കൊളവയല്‍ താമസിക്കുന്ന അമ്പത്തെട്ട്കാരനായ അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഹോസ്ദുര്‍ഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മന്ത്രവാദത്തിനായി ക്വാര്‍ട്ടേഴ്സിലെത്തിയ അബ്ദു റഹ്മാന് ചില മരുന്നുകള്‍ വേണമെന്നു പറഞ്ഞ് യുവതിയുടെ ഭര്‍ത്താവായ പാണത്തൂര്‍ സ്വദേശി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ജോമോനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയില്‍ യുവതിയെ ഇരുത്തി…
Read More