ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്തെത്തിയതോടെ ഏറെനാള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. യുവതികള്‍ ശബരിമലയില്‍ കയറിയെന്നതിന് മുഖ്യമന്ത്രിയുടെ വക സ്ഥിരീകരണമുണ്ടായി. യുവതികള്‍ കയറിയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായ സാഹചര്യത്തില്‍ തന്ത്രി നട അടച്ചു. ആചാര ലംഘനമുണ്ടായതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തിയ ശേഷം മാത്രമേ നട തുറക്കൂ എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നല്‍കാതെ യുവതികളെ സന്നിധാനത്ത് എത്തിച്ചതില്‍ അമര്‍ഷം ശക്തമാണ്. യുവതി പ്രവേശനമുണ്ടായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ പത്മകുമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. ഇക്കാര്യം അടുത്ത സഹപ്രവര്‍ത്തകരെ പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രശ്നം കൈവിട്ടു പോകാതിരിക്കാന്‍ പത്മകുമാറിനെ അനുനയിപ്പിക്കാനാണ് നീക്കം.നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഇപ്പോള്‍ ശബരിമലയിലെത്തിയത്. ഇവരെ ആക്ടിവിസ്റ്റുകളെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരത്തെ…
Read More